രണ്ടു വർഷം മുൻപ് അച്ഛൻ പോയി; അമ്മയുമായി പിണങ്ങിയ കുട്ടി വല്യമ്മയുടെ വീട്ടിലേക്കു പോയത് കഴിഞ്ഞ 19ന്; ബന്ധുവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ 13 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കേസിൽ ദുരൂഹതയെന്ന് പോലീസ്

Spread the love

സ്വന്തം ലേഖകൻ

രാജകുമാരി ∙ ശാന്തൻപാറ കോരംപാറയിൽ വിഷം ഉള്ളിൽ ചെന്നു മരിച്ചനിലയിൽ കണ്ടെത്തിയ 13 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശാന്തൻപാറ പൊലീസ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ 19നാണ് കുട്ടിയെ തൊട്ടടുത്തുള്ള ബന്ധുവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചത്.

പെൺകുട്ടിയുടെ പിതാവ് രണ്ടു വർഷം മുൻപ് ജീവനൊടുക്കിയതാണ്. പെൺകുട്ടിയും തോട്ടം തൊഴിലാളിയായ അമ്മയുമാണ് കോരംപാറയിലെ വീട്ടിൽ താമസിച്ചിരുന്നത്. അമ്മയുമായി പിണങ്ങിയ കുട്ടി വല്യമ്മയുടെ വീട്ടിലേക്കു പോയെന്നും അവിടെയാണ് ഉറങ്ങിയതെന്നും പൊലീസ് പറയുന്നു. ഉറങ്ങുന്നതിനിടെ കുട്ടിയുടെ വായിൽ നിന്ന് നുരയും പതയും വന്നതു ശ്രദ്ധയിൽ പെട്ട വല്യമ്മ ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് രാജകുമാരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സം​ഭ​വ​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ച​തോ​ടെ പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം പോ​സ്റ്റ്മാ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​പ്പോ​ഴാ​ണ് പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി അ​റി​യു​ന്ന​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പെ​ട്ട് പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വി​നെ കൂ​ടു​ത​ല്‍ ചോ​ദ്യം​ചെ​യ്യും. യ​ഥാ​ര്‍​ഥ പ്ര​തി​യെ ക​ണ്ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു പ്ര​ദേ​ശ​വാ​സി​ക​ളും രം​ഗ​ത്തെ​ത്തി​യ​തോ​ടെ ശാ​ന്ത​ന്‍​പാ​റ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.