video
play-sharp-fill

Saturday, May 24, 2025
HomeMainഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊടുവില്‍ ഇടതുമുന്നണിയില്‍ ബോര്‍ഡ്, കോര്‍പ്പറേഷന്‍ വിഭജന പ്രക്രിയ പൂര്‍ത്തിയായി; മാണി ഗ്രൂപ്പിനും ജനതാദള്‍-എസിനുമാണ് ചെറു...

ഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊടുവില്‍ ഇടതുമുന്നണിയില്‍ ബോര്‍ഡ്, കോര്‍പ്പറേഷന്‍ വിഭജന പ്രക്രിയ പൂര്‍ത്തിയായി; മാണി ഗ്രൂപ്പിനും ജനതാദള്‍-എസിനുമാണ് ചെറു കക്ഷികളില്‍ കൂടുതല്‍ ഡയറക്ടര്‍ സ്ഥാനങ്ങള്‍; വിഭജനത്തില്‍ ചെറുകക്ഷികളില്‍ പലരും അതൃപ്തർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നീണ്ട ഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊടുവില്‍ ഇടതുമുന്നണിയില്‍ ബോര്‍ഡ്, കോര്‍പ്പറേഷന്‍ വിഭജന പ്രക്രിയ പൂര്‍ത്തിയായപ്പോൾ, കേരള കോണ്‍ഗ്രസ്-എമ്മിന് ആറും ജനതാദള്‍-എസ്, ലോക് താന്ത്രിക് ജനതാദള്‍, എന്‍.സി.പി, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവയ്ക്ക് രണ്ട് വീതവും കോണ്‍ഗ്രസ്-എസ്, ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസ്-ബി എന്നിവയ്ക്ക് ഓരോ ചെയര്‍മാന്‍ സ്ഥാനങ്ങളും ലഭിച്ചു.

വിഭജനത്തില്‍ ചെറുകക്ഷികളില്‍ പലരും അതൃപ്തരാണ്. എന്നാല്‍ തത്കാലം ഉള്ളിലൊതുക്കാനാണ് തീരുമാനം. മുന്നണിയിലെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്-സ്കറിയ തോമസ് വിഭാഗത്തിനും മുന്നണിക്ക് പുറത്ത് നിന്ന് സഹകരിക്കുന്ന ആര്‍.എസ്.പി-ലെനിനിസ്റ്റിനും ചെയര്‍മാന്‍ സ്ഥാനങ്ങളില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.പി.ഐക്ക് 15 ചെയര്‍മാന്‍ സ്ഥാനങ്ങളാണ്. നൂറ്റിയമ്പത്തോളം വരുന്ന സ്ഥാപനങ്ങളില്‍ അവശേഷിച്ചവ സി.പി.എമ്മിന് ലഭിക്കും.

വിവിധ സ്ഥാപനങ്ങളില്‍ ഡയറക്ടര്‍ സ്ഥാനങ്ങളും വിഭജിച്ചിട്ടുണ്ട്. മാണി ഗ്രൂപ്പിനും ജനതാദള്‍-എസിനുമാണ് ചെറു കക്ഷികളില്‍ കൂടുതല്‍ ഡയറക്ടര്‍ സ്ഥാനങ്ങള്‍ ലഭിക്കുക. മറ്റുള്ളവയ്ക്ക് നാല് മുതല്‍ ആറ് വരെ സ്ഥാനങ്ങള്‍ ലഭിക്കും.

അതേസമയം, ജനതാദള്‍-എസിന്റെ കൈയിലിരുന്ന സുപ്രധാന സ്ഥാപനമായ കേരള വനംവികസന കോര്‍പ്പറേഷന്‍ ഇക്കുറി എന്‍.സി.പിക്ക് നല്‍കി. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ കാലാകാലങ്ങളില്‍ ഐ.എന്‍.എല്ലിന് നല്‍കിപ്പോന്നത് ഇക്കുറി മാണിഗ്രൂപ്പിന് കൈമാറി. വ്യവസായ, തൊഴില്‍, സാംസ്കാരിക വകുപ്പുകളുടെ കീഴിലാണ് ഏറ്റവുമധികം സ്ഥാപനങ്ങളുള്ളത്. ഇവയില്‍ ബഹുഭൂരിപക്ഷവും സി.പി.എമ്മിനാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments