
സ്വന്തം ലേഖിക
തിരുവനന്തപുരം: ഇരുപത് വര്‍ഷത്തെ ഇടതുബന്ധം മുറിച്ച് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി.
ഇന്ദിരാ ഭവനില്‍ നടന്ന ചടങ്ങില്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരനില്‍ നിന്നും അഞ്ച് രൂപ നല്‍കിയാണ് അംഗത്വം സ്വീകരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോണ്‍ഗ്രസിന് കാലാവസ്ഥാമാറ്റം വന്നപ്പോഴുള്ള ജലദോഷം മാത്രമാണ് ഇപ്പോഴുള്ളത്. എന്നാല്‍ സിപിഎമ്മിന് കാന്‍സറാണെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
ചെറിയ പരിഭവങ്ങളുടെ പേരില്‍ മാറി നില്‍ക്കുന്നവരെ കോണ്‍ഗ്രസിലേക്ക് തിരിച്ചു കൊണ്ടുവരുമെന്നും നിരവധി ആളുകള്‍ ഇനിയും കോണ്‍ഗ്രസിലേക്ക് വരുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
പതിറ്റാണ്ടു കാലം വിശ്വസ്തനായി നിന്ന ചെറിയാനെ ഇത്ര പെട്ടെന്ന് തള്ളിപ്പറയാന്‍ എങ്ങനെ പിണറായിക്ക് സാധിക്കുന്നുവെന്നും ചെന്നിത്തല ചോദിച്ചു. വെള്ളം ചേര്‍ത്ത് പാല്‍ ഇല്ലാതായത് പോലെ സിപിഎമ്മില്‍ മാര്‍ക്സിസമില്ലാതായെന്ന് മറുപടി പ്രസംഗത്തില്‍ ചെറിയാന്‍ ഫിലിപ്പ് പ്രതികരിച്ചു.
ചെറിയാന്‍ ഫിലിപ്പിനെ രണ്ട് കൈയും നീട്ടിയാണ് കോണ്‍ഗ്രസിലേക്ക് സ്വീകരിക്കുന്നതെന്നും സിപിഎമ്മിലേക്ക് പോകുന്നവര്‍ക്ക് പാഠമാണ് ചെറിയാനെന്നും സുധാകരന്‍ പറഞ്ഞു.