റേഷന്‍ മണ്ണെണ്ണയ്ക്ക് വില കുത്തനെ കൂട്ടി; ലിറ്ററിന് എട്ടുരൂപ വര്‍ധിപ്പിച്ചു; മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും കൂട്ടി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: പെട്രോള്‍,ഡീസല്‍,പാചകവാതക വില വര്‍ധനവിന് പിന്നാലെ റേഷന്‍ മണ്ണെണ്ണയ്ക്കും വില കുത്തനെ കൂട്ടി.

എട്ട് രൂപയാണ് ഒരു ലിറ്ററിന് കൂട്ടിയത്. ഇതോടെ ഒരു ലിറ്ററിന് 47 രൂപയായിരുന്നത് 55 രൂപയായി വര്‍ധിച്ചു. മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും കൂട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവംബര്‍ മാസം മുതല്‍ മണ്ണെണ്ണയ്ക്ക് പുതിയ വിലയാണ് റേഷന്‍ വ്യാപാരികളില്‍ നിന്ന് എണ്ണ കമ്പനികള്‍ ഈടാക്കുന്നത്. മുന്‍ഗണനാ മുന്‍ഗണനേതര ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗക്കാര്‍ക്കും പുതിയ വിലയാണ് നല്‍കേണ്ടി വരിക.

45 രൂപയാണ് മണ്ണെണ്ണയുടെ അടിസ്ഥാന വില. ഇതിനൊപ്പം ഡീലര്‍ കമ്മീഷന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ നിരക്ക്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജിഎസ്ടി നികുതി രണ്ടരശതമാനം വീതം ഇതെല്ലാം അടങ്ങുന്ന ഹോള്‍സെയില്‍ നിരക്കാണ് 51 രൂപ.

ഇത് ജനങ്ങളിലേക്ക് എത്തുമ്പോള്‍ 55 രൂപയാകും. ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.