video
play-sharp-fill

Wednesday, May 21, 2025
HomeMainചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി; ചെറിയാന് ജയിച്ച്‌ വരാന്‍ കഴിയുന്ന...

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി; ചെറിയാന് ജയിച്ച്‌ വരാന്‍ കഴിയുന്ന സീറ്റ് കൊടുക്കാന്‍ കഴിഞ്ഞില്ല; അന്നും ഇന്നും അദ്ദേഹത്തോട് വിദ്വേഷം ഇല്ലെന്നും ഉമ്മന്‍ ചാണ്ടി; തൻ്റെ രക്ഷകര്‍ത്താവാണ് ഉമ്മന്‍ ചാണ്ടി എന്ന് ചെറിയാന്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ടതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി.

അന്നും ഇന്നും ചെറിയാന്‍ ഫിലിപ്പിനോട് തനിക്ക് വിദ്വേഷമില്ലെന്നും ഉമ്മന്‍ ചാണ്ടി കേരള സഹൃദയ വേദിയുടെ അവുക്കാദര്‍കുട്ടി നഹ പുരസ്‌കാരദാന ചടങ്ങില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉമ്മന്‍ ചാണ്ടി പറഞ്ഞത്: ‘പുതുപ്പള്ളിയില്‍ എനിക്കെതിരെ ചെറിയാന്‍ ഫിലിപ്പ് മത്സരിച്ചപ്പോള്‍ എല്ലാര്‍ക്കും അതൊരു അത്ഭുതമായിരുന്നു. എല്ലാവരും ധരിച്ചത് ഞാനും ചെറിയാനുമായിട്ടുള്ള സൗഹൃദം അവസാനിച്ചെന്നാണ്. എന്നാല്‍, ഞാന്‍ അങ്ങനെയായിരുന്നില്ല. ഏത് പ്രശ്നം വന്നാലും ഞാന്‍ എതിരെയുള്ള ആളുടെ കാഴ്ചപ്പാടില്‍ കൂടി നോക്കും. അങ്ങനെ നോക്കുമ്ബോള്‍ എനിക്ക് ചെറിയാനോട് വിദ്വേഷമല്ല. എന്തോ ഒരു തെറ്റ് എന്റെ ഭാഗത്ത് വന്നു എന്ന മനോഭാവമായിരുന്നു. ചെറിയാന്‍ ഫിലിപ്പിനെ പോലെയുള്ള ഒരു വ്യക്തിക്ക് ജയിച്ചുവരാന്‍ കഴിയുന്ന സീറ്റ് പാര്‍ട്ടിക്ക് കൊടുക്കാന്‍ സാധിക്കാതെ പോയി. തെറ്റ് ചെറിയാന്റെ ഭാഗത്തല്ല, ഞാന്‍ കൂടി ഉള്‍പ്പെടുന്ന സംവിധാനത്തിന്റെ തെറ്റായാണ് കാണുന്നത്. അതുകൊണ്ടുതന്നെ അന്നും ഇന്നും ചെറിയാനോട് വിദ്വേഷമില്ല.”

ഉമ്മന്‍ ചാണ്ടിയുടെ പരാമര്‍ശങ്ങള്‍ മറുപടിയുമായി ചെറിയാന്‍ ഫിലിപ്പും രംഗത്തെത്തി. ‘എന്റെ രക്ഷകര്‍ത്താവാണ് ഉമ്മന്‍ ചാണ്ടി. ആ രക്ഷകര്‍തൃത്വം ഇനിയും എനിക്കു വേണം. എടുത്തുചാട്ടക്കാരന്റെ എല്ലൊടിച്ചേ വിടൂ വിധി എന്ന ചൊല്ല് എന്റെ കാര്യത്തില്‍ യാഥാര്‍ഥ്യമായി.”

ചെറിയാന്‍ ഫിലിപ്പ് ഇടതുപക്ഷത്തെ വിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ പരാമര്‍ശങ്ങള്‍. ചെറിയാന്‍ ഫിലിപ്പ് 20 വര്‍ഷം മുമ്ബാണ് കോണ്‍ഗ്രസ് വിട്ടത്. ഒരുതവണ അദ്ദേഹം പുതുപ്പള്ളിയില്‍ ഇടതു പിന്തുണയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മല്‍സരിച്ചിരുന്നു. മറ്റൊരു വേളയില്‍ കെ മുരളീധരനെതിരെയും മല്‍സരിച്ചു.

രാഷ്ട്രീയ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ചെറിയാന്‍ കടന്നാക്രമിക്കുകയും ചെയ്തു. എങ്കിലും അദ്ദേഹം പല കോണ്‍ഗ്രസ് നേതാക്കളുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ചെറിയാന്‍ ഫിലിപ്പിനെ സിപിഎം അവഗണിക്കുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പ്രകൃതി ദുരന്തവിഷയത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ദിവസങ്ങള്‍ക്ക് മുമ്ബ് കടുത്ത ഭാഷയില്‍ ചെറിയാന്‍ രംഗത്തുവന്നിരുന്നു.

രാജ്യസഭാ സീറ്റില്‍ ഒഴിവ് വന്നപ്പോള്‍ പരിഗണിക്കാതിരുന്നതും നിമയസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നല്‍കാതിരുന്നതും ചെറിയാന്‍ ഫിലിപ്പിനെ സിപിഎം അവഗണിക്കുന്നു എന്ന പ്രചാരണത്തിന് ബലമേകി. അടുത്തിടെ ഖാദി ബോര്‍ഡില്‍ വൈസ് ചെയര്‍മാന്‍ പദവി നല്‍കിയിരുന്നെങ്കിലും ചെറിയാന്‍ അത് പരസ്യമായി നിഷേധിച്ചു.

കേരള രാഷ്ട്രീയ ചരിത്രം എഴുതുകയാണ് ചെറിയാന്‍. ചരിത്രമെഴുത്തും ഖാദി ബോര്‍ഡും ഒരുമിച്ച്‌ പോകില്ലെന്നായിരുന്നു ചെറിയാന്റെ മറുപടി. ഇതിന് ശേഷം വൈസ് ചെയര്‍മാനായി നിയമിച്ചുള്ള ഉത്തരവ് ഖാദി ബോര്‍ഡ് റദ്ദാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments