ശനിയാഴ്ച്ച രാവിലെ ബന്ധുവീട്ടിൽ വെച്ച് കാണാതായി; ശിവപാർവണയുടെ മൃതദേഹം കണ്ടെത്തിയത് ദേശീയ പാതയിലെ കുട്ടിരായൻ പാലത്തിന് താഴെ നിന്ന്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വയനാട്: മീനങ്ങാടി പുഴങ്കുനിയിൽ കാണാതായ രണ്ടര വയസുകാരി ശിവപാർവണയുടെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച്ച രാവിലെ ബന്ധുവീട്ടിൽ വെച്ച് കാണാതായ കുട്ടിയുടെ മൃതദേഹം ദേശീയ പാതയിലെ കുട്ടിരായൻ പാലത്തിന് താഴെ നിന്നാണ് കണ്ടെത്തിയത്.

കൽപ്പറ്റ ഗവൺമെൻറ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. കൽപ്പറ്റ മാനിവയൽ തട്ടാരകത്തൊടി വീട്ടിൽ ഷിജുവിൻറെ മകളാണ് ശിവപാർവണ. ഇന്നലെ രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷിജുവിൻറെ ഭാര്യയുടെ സഹോദരിയുടെ പുഴങ്കുനിയിലെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു കുടുംബം. ഇവിടെ നിന്നാണ് ശിവപാർവണയെ കാണാതായത്.

വീട്ടിലും പരിസര പ്രദേശങ്ങളിലും ഏറെ നേരം തിരഞ്ഞിട്ടും കുട്ടിയെ കാണാതായതോടെയാണ് പുഴയിൽ വീണതായി ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചത്.