കോട്ടയം മുണ്ടക്കയം വണ്ടന്‍ പതാലില്‍ ഉരുള്‍പൊട്ടി; കനത്ത മഴയില്‍ കോട്ടയത്ത് ചെറുതോടുകള്‍ കരകവിയുന്നു; മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:കോട്ടയം മുണ്ടക്കയം വണ്ടന്‍ പതാലില്‍ ഉരുള്‍പൊട്ടല്‍. കൂട്ടിക്കല്‍ മേഖലയില്‍ മൂന്നു മണി മുതല്‍ കനത്ത മഴയാണ്. ഉരുള്‍പൊട്ടലില്‍ ആളപായം ഇല്ല. മുണ്ടക്കയം കോസ്‌വേ മുങ്ങുന്നു. കനത്ത മഴയില്‍ കോട്ടയത്ത് ചെറുതോടുകള്‍ കരകവിഞ്ഞു. മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു.

അതേസമയം സംസ്ഥാനത്ത് അടുത്ത് അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.