ബെവ്‌കോ മദ്യഷോപ്പുകളിലെ പരിഷ്കാരങ്ങള്‍ ഒരു കാലിലെ മന്ത് എടുത്ത് അടുത്ത കാലില്‍ വെച്ചത് പോലെ ആകരുത്; ബെവ്‌കോ ഔട്ട് ലെറ്റില്‍ സാധാരണ കടകളെ പോലെ കയറാനാകണം; ക്യൂ നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കണം; മാറ്റം വേണമെന്ന് ഹൈകോടതി

ബെവ്‌കോ മദ്യഷോപ്പുകളിലെ പരിഷ്കാരങ്ങള്‍ ഒരു കാലിലെ മന്ത് എടുത്ത് അടുത്ത കാലില്‍ വെച്ചത് പോലെ ആകരുത്; ബെവ്‌കോ ഔട്ട് ലെറ്റില്‍ സാധാരണ കടകളെ പോലെ കയറാനാകണം; ക്യൂ നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കണം; മാറ്റം വേണമെന്ന് ഹൈകോടതി

Spread the love

സ്വന്തം ലേഖിക

കൊച്ചി: ബെവ്‌കോ മദ്യഷോപ്പുകളിലെ പരിഷ്കാരങ്ങള്‍ ഒരു കാലിലെ മന്ത് എടുത്ത് അടുത്ത കാലില്‍ വെച്ചത് പോലെ ആകരുതെന്ന് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് ഹൈകോടതി.

ബെവ്കോ ഔട്ട് ലെറ്റുകളില്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കണം. പരിഷ്ക്കരിക്കുന്നതില്‍ നയപരമായ മാറ്റം അനിവാര്യമാണെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണ കടകളിലെ പോലെ ബെവ് കോ ഔട്ട് ലെറ്റുകളിലും കയറാന്‍ കഴിയണം. വില്‍പ്പന രീതിയില്‍ നയപരമായ മാറ്റം വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

മദ്യശാലകള്‍ ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേയ്ക്കു മാറ്റിവയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്ന ആക്ഷേപമുയര്‍ന്നപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. മദ്യശാലകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥ ഉണ്ടാകരുത്.

മറ്റുകടകളില്‍ എന്നപോലെ കയറാനും ഇറങ്ങാനുമുള്ള സൗകര്യം മദ്യശാലകളിലുണ്ടാകണമെന്നും കോടതി വ്യക്തമാക്കി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മദ്യക്കടകള്‍ക്കു മുന്നിലൂടെ സഞ്ചരിക്കാനാകണമെന്നും കോടതി പറഞ്ഞു.

അതേ സമയം കോടതി നിര്‍ദേശങ്ങളെ തുടര്‍ന്ന് ഇതുവരെ 10 മദ്യശാലകള്‍ മാറ്റി സ്ഥാപിച്ചെന്നു സര്‍ക്കാര്‍ അറിയിച്ചു. 33 കൗണ്ടറുകള്‍ ഇതിനകം പരിഷ്കരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ക്യൂ നില്‍ക്കാതെ മദ്യം വാങ്ങി തിരികെ പോകാന്‍ കഴിയുന്ന തരത്തില്‍ വാക്കിംഗ് ഷോപ്പ് സംവിധാനം തുടങ്ങുന്നത് സംബന്ധിച്ച്‌ നിലപാടറിക്കാന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ട കോടതി കേസ് അടുത്ത മാസം 9ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി.