സംസ്ഥാനത്ത് 24 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; കോട്ടയത്തും കോഴിക്കോടും മലയോര മേഖലകളില്‍ മഴ; 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര മേഖലകളില്‍ വൈകിട്ടോടെ ശക്തമായ മഴ.

അടുത്ത മൂന്നു മണിക്കൂറില്‍ ഇടിയോടികൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്ത് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. കോട്ടയം, കോഴിക്കോട് മലയോര മേഖലകളിലാണ് മഴ കനത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് തിരുവമ്പാടിയില്‍ വെള്ളക്കെട്ട് ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കേരളത്തില്‍ ഒക്ടോബര്‍ 20 മുതല്‍ 24 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളാ തീരത്ത് നിലവില്‍ കാര്യമായ മഴമേഘങ്ങളില്ലെന്നതിനാലാണ് തീവ്ര മഴ മുന്നറിയിപ്പ് പിന്‍വലിച്ചത്. മഴ കുറഞ്ഞതോടെ നദികളില്‍ ജലനിരപ്പ് കുറഞ്ഞു. പെരിയാറിലടക്കം ജലനിരപ്പ് നിയന്ത്രണ വിധേയമാണ്ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ജാഗ്രത നിര്‍ദേശമില്ല.