
സ്വന്തം ലേഖിക
പാലക്കാട്: മൂന്ന് മാസമായി അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെ ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ട്. ശമ്പളക്കുടിശ്ശിക കൊടുത്തു തീര്‍ക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയെങ്കിലും നടപ്പായില്ല.
കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് ആദിവാസികളടക്കമുള്ള 132 ജീവനക്കാര്‍ ദുരിതത്തിലാണ്. കുടിശ്ശിക കൊടുത്തു തീര്‍ക്കണമെന്ന പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്റെ നിര്‍ദേശവും പാലിക്കപ്പെട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ ആശുപത്രി ജീവനക്കാരുടെ ദുരിതം വാര്‍ത്തയായതിന് പിന്നാലെ ശമ്പളക്കുടിശ്ശിക കൊടുത്തു തീര്‍ക്കുമെന്ന് ആരോഗ്യമന്ത്രി വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് തിരിഞ്ഞു നോക്കിയില്ല. ശമ്പളക്കുടിശ്ശിക കൊടുത്തു തീര്‍ക്കണമെന്ന പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിലും ആരോഗ്യവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ല.
അട്ടപ്പാടിയിലെ ആദിവാസികള്‍ പ്രധാനമായും ആശ്രയിക്കുന്ന ആശുപത്രിയാണ് കോട്ടത്തറയിലേത്. ദേശീയ തലത്തില്‍ തന്നെ ഏറ്റവും മികച്ച സേവനങ്ങള്‍ക്ക് അവാര്‍ഡ് ലഭിച്ച താലൂക്ക് ആശുപത്രി. അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് കുറയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് കോട്ടത്തറ ആശുപത്രിയാണ്. മതിയായ ജീവനക്കാര്‍ ഇല്ലാതിരുന്നിട്ടും മികച്ച നേട്ടം കൈവരിച്ച ആശുപത്രിയെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന പരാതിയാണ് ഉയരുന്നത്.
പക്ഷേ ജീവനക്കാര്‍ ഇപ്പോള്‍ പണിയെടുക്കുന്നത് ശമ്പളമില്ലാതെയാണ്. പ്രതിസന്ധി താത്കാലികമായെങ്കിലും പരിഹരിക്കാന്‍ ഒന്നരക്കോടിയോളം രൂപ വേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്.