play-sharp-fill
മാത്യു ടി തോമസിന്റെ ഗൺമാന്റെ ആത്മഹത്യ കുറിപ്പ്: അവളില്ലാത്ത ജീവിതം സങ്കല്പിക്കാൻ കൂടി വയ്യ; എന്നെ ചതിക്കുമെന്ന് ഞാൻ കരുതിയില്ല

മാത്യു ടി തോമസിന്റെ ഗൺമാന്റെ ആത്മഹത്യ കുറിപ്പ്: അവളില്ലാത്ത ജീവിതം സങ്കല്പിക്കാൻ കൂടി വയ്യ; എന്നെ ചതിക്കുമെന്ന് ഞാൻ കരുതിയില്ല

സ്വന്തം ലേഖകൻ

കൊല്ലം: മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാനായ പോലീസ് ഉദ്യോഗസ്ഥൻ സുജിത് സഹദേവന്റേത്(27) ആത്മഹത്യ.സംഭവ സ്ഥലത്തു നിന്നും പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. പ്രണയ പരാജയത്തെ തുടർന്നാണ് സുജിത്ത് ജീവനൊടുക്കിയതെന്നാണ് കുറിപ്പിൽ വ്യക്തമാകുന്നത്. കടയ്ക്കലിന് അടുത്ത് കോട്ടുക്കലിൽ തന്നെയുള്ള ഒരു പെൺകുട്ടിയുമായി സുജിത്ത് ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ച് ജീവിക്കുമെന്നായിരുന്നു തീരുമാനം. എന്നാൽ വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പെൺകുട്ടി തീരുമാനത്തിൽ നിന്നു പിന്മാറി. ഇതു മൂലമുള്ള മനോവിഷമത്തിലാണ് സുജിത്ത് ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്റെ നിഗമനം.

പെൺകുട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞയാഴ്ചയാണ് കഴിഞ്ഞത്. അതിനാൽ മാനസികമായി സുജിത് ഏറെ തകർന്നിരുന്നുവെന്ന് സുഹൃത്തുക്കൾ പോലീസിനോട് പറഞ്ഞു. ‘അവളില്ലാത്ത ഒരു ജീവിതം സങ്കൽപ്പിക്കാൻ കൂടി കഴിയുന്നില്ല. എല്ലാ എതിർപ്പുകളും മറികടന്ന് എന്റെ ഒപ്പം വരുമെന്ന് പറഞ്ഞിട്ടും അവസാനം എന്നെ അവഗണിച്ചു കളഞ്ഞു. അവളില്ലാത്ത ജീവിതം ഇനി എനിക്ക് വേണ്ട’ എന്നായിരുന്നു സുജിത്തിന്റെ ആത്മഹത്യാ കുറിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച രാവിലെ ഏഴോടെയാണു സംഭവം. കടയ്ക്കലുള്ള വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ ഇരു കൈത്തണ്ടയിലെയും ഞരമ്പുകൾ മുറിച്ച ശേഷം തലയ്ക്കു സർവീസ് റിവോൾവർ ഉപയോഗിച്ചു വെടിവയ്ക്കുകയായിരുന്നുവെന്നാണു പൊലീസ് റിപ്പോർട്ട്. രാവിലെ വെടിയൊച്ച കേട്ടതിനെ തുടർന്നു പരിഭ്രാന്തരായ മാതാപിതാക്കളും സഹോദരനും ചേർന്നു മുറി തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്നു പൊലീസെത്തി പൂട്ടു പൊളിച്ച് അകത്തു കയറി സുജിത്തിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചെവിയുടെ ഭാഗത്താണു വെടിയേറ്റിരിക്കുന്നത്. തിരുവനന്തപുരം സിറ്റി എആർ ക്യാംപിലെ പൊലീസുകാരനായ സുജിത്തിനെ 6 മാസം മുൻപാണു മന്ത്രിയുടെ സുരക്ഷാചുമതലയിൽ നിയമിച്ചത്.