video
play-sharp-fill

ചരിത്രം ആവർത്തിക്കില്ലെന്ന പ്രതീക്ഷയിൽ ജനങ്ങൾ; ശാന്തമായി ചെറുതോണി; ഇടുക്കി ഡാമിൽ നിന്നുള്ള വെള്ളം ചെറുതോണി പട്ടണത്തിലെത്തി; ഡാമിന്റെ അടുത്ത ഷട്ടർ ഉയർത്തുക അടുത്ത 15 മിനിറ്റുകൾക്കുള്ളിൽ

ചരിത്രം ആവർത്തിക്കില്ലെന്ന പ്രതീക്ഷയിൽ ജനങ്ങൾ; ശാന്തമായി ചെറുതോണി; ഇടുക്കി ഡാമിൽ നിന്നുള്ള വെള്ളം ചെറുതോണി പട്ടണത്തിലെത്തി; ഡാമിന്റെ അടുത്ത ഷട്ടർ ഉയർത്തുക അടുത്ത 15 മിനിറ്റുകൾക്കുള്ളിൽ

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി : ഇടുക്കി ഡാമിൽ നിന്നുള്ള വെള്ളം ചെറുതോണി പട്ടണത്തിലെത്തി. 2018ലെ ഓർമ്മയിൽ ആശങ്കപ്പെട്ടിരുന്നവർക്ക് ആശ്വാസമായി പെരിയാർ ശാന്തമായി ഒഴുകുകയാണ്. രാവിലെ 11 മണിക്ക് തന്നെ ഡാമിന്റെ ആദ്യ ഷട്ടർ ഉയർത്തി. ഡാമിന്റെ അടുത്ത ഷട്ടർ ഉയർത്തുക അടുത്ത 15 മിനിറ്റുകൾക്കുള്ളിൽ.

ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവിൽ വെള്ളം തുറന്നുവിടാൻ തീരുമാനിച്ചത്. രാവിലെ 11-ന് ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകൾ 35 സെന്റിമീറ്റർ വീതം തുറന്ന് സെക്കൻഡിൽ 100 ഘനമീറ്റർ അളവിൽ വെള്ളമാണ് ഒഴുക്കുന്നത്. 10:50 മുതൽ മിനിറ്റുകളുടെ ഇടവേളയിൽ ഓരോ സൈറൺ മുഴങ്ങി. മൂന്നാമത്തെ സൈറൺ മുഴങ്ങി വൈകാതെ ഷട്ടർ തുറന്ന് വെള്ളംപുറത്തേക്ക് ഒഴുകിത്തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡാമിന്റെ 2,3,4, ഷട്ടറുകളാണ് തുറന്നത്. ഡാം തുറന്നത് റൂൾ കർവ് അനുസരിച്ചാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. മഴ കുറഞ്ഞാൽ തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കും. മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതൽ പ്രവർത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു.താഴെ പെരിയാർ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നേരത്തെ നിർദ്ദേശം നൽകിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അധികൃതർ പറഞ്ഞു.

2018 ൽ മഴ കനത്ത് നദികളിലെ പ്രളയസാഹചര്യത്തിനിടെയായിരുന്നു ഡാം തുറന്നത്. ചെറുതോണിപ്പുഴയിൽ അഞ്ച് അടിയോളമാണ് അന്ന് വെള്ളം ഉയർന്നത്. ഇത്തവണ ഇതുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. 26 വർഷത്തിനു ശേഷമായിരുന്നു 2018 ഓഗസ്റ്റിൽ ചെറുതോണി ഡാം തുറന്നത്. അതുകൊണ്ട് തന്നെ ആർക്കും ഒരു എത്തുംപിടിയും ഇല്ലായിരുന്നു. ഇന്ന് കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമാണ്. മൂന്ന് കൊല്ലം മുമ്പുണ്ടായത് അറിയാം. അതിനാൽ ജാഗ്രതയും കൂടുതലാണ്.