കോട്ടയം കറുകച്ചാലിൽ കാറും സ്വകാര്യബസും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്
സ്വന്തം ലേഖിക
കോട്ടയം: കറുകച്ചാലില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.
മൂന്ന് പേർക്ക് ഗുരുതര പരിക്ക്. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കോട്ടയം മുട്ടമ്ബലം സ്വദേശികളായ പുരുഷോത്തമന്‍, ശ്രീജിത്ത് എന്നിവരാണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കറുകച്ചാൽ നെത്തലൂരിന് സമീപമാണ് അപകടം ഉണ്ടായത്. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ കാർ വെട്ടിപ്പൊളിച്ചാണ് നാട്ടുകാർ പുറത്തെടുത്തത്.
റാന്നിയിൽ നിന്നും കോട്ടയത്തേക്ക് വന്ന കാറും, കോട്ടയത്ത് നിന്ന് ചുങ്കപ്പാറയിലേക്ക് പോയ ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.
Third Eye News Live
0