video
play-sharp-fill

Tuesday, May 20, 2025
HomeCinemaരാത്രിയുടെ യാമങ്ങളിൽ നരവേട്ട ലക്ഷ്യമിട്ട് രണ്ടുപേർ മിന്നൽപ്പിണർ പ്പോലെ ഒരാൾക്കു നേരെ നീങ്ങുന്നു; നിണം സിനിമയുടെ...

രാത്രിയുടെ യാമങ്ങളിൽ നരവേട്ട ലക്ഷ്യമിട്ട് രണ്ടുപേർ മിന്നൽപ്പിണർ പ്പോലെ ഒരാൾക്കു നേരെ നീങ്ങുന്നു; നിണം സിനിമയുടെ മോഷൻ പോസ്റ്റർ റിലീസായി

Spread the love

സ്വന്തം ലേഖിക

കൊച്ചി: മൂവി ടുഡേ ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ” നിണം ” എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി.

അനു സിത്താര, ടിനി ടോം, ബാദുഷ, അന്ന രേഷ്മ രാജൻ, നിമിഷ സജയൻ, ഇർഷാദ് അലി, അനിഘ സുരേന്ദ്രൻ, സെന്തിൽകൃഷ്ണ, മറീന മൈക്കിൾ, സിബി തോമസ് തുടങ്ങിയവരുടെ പേജുകളിലൂടെയായിരുന്നു റിലീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രിയുടെ യാമങ്ങളിൽ നരവേട്ട ലക്ഷ്യമിട്ട് രണ്ടുപേർ മിന്നൽപ്പിണർ പ്പോലെ ഒരാൾക്കു നേരെ നീങ്ങുന്നതാണ് മോഷൻ പോസ്റ്ററിലുള്ളത്. തീർത്തും ദുരൂഹത മുറ്റി നില്ക്കുന്ന മോഷൻ പോസ്റ്റർ വിഷ്വൽ ഇതിനോടകം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

പ്രതികാരത്തിലൂന്നിയ ഫാമിലി സസ്പെൻസ് ത്രില്ലറാണ് നിണം.ഗിരീഷ് കടയ്ക്കാവൂർ, സൂര്യ കൃഷ്ണ, മനീഷ് മോഹനൻ , ശരത് ശ്രീഹരി, സജിത്ത്, മിഥുൻ പുലരി, പ്രദീപ് ആനന്ദൻ , രാജേഷ് ഭാനു, ലതദാസ്, കലാഭവൻ നന്ദന എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

അമർദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ കഥ തിരക്കഥ സംഭാഷണം എന്നിവ നിർവഹിക്കുന്നത് വിഷ്ണുരാഗാണ്. വിപിന്ദ് വി രാജിൻ്റെതാണ് ഛായാഗ്രഹണം. പ്രോജക്ട് ഡിസൈനർ – ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് – വിപിൻ മണ്ണൂർ, സുമേഷ് മുട്ടറ ആണ് ഗാനരചന.

സംഗീതം , പശ്ചാത്തലസംഗീതം – സുധേന്ദുരാജ്, സിജു ഹസ്രത്ത്, ആലാപനം – ഫർഹാൻ, എം ആർ ഭൈരവി , അസ്സോസിയേറ്റ് ഡയറക്ടർ – ഷാൻ എസ് എം കടയ്ക്കാവൂർ, കല- ബിനിൽ കെ ആൻ്റണി, ചമയം – പ്രദീപ് വിതുര, വസ്ത്രാലങ്കാരം – ശ്രീജിത്ത് കുമാരപുരം, സ്റ്റിൽസ് – അജേഷ് ആവണി , ഡിസൈൻസ് – പ്ളാനറ്റ് ഓഫ് ആർട്ട് സ്‌റ്റുഡിയോ, പി ആർ ഓ – അജയ് തുണ്ടത്തിൽ. നവംബറിൽ ചിത്രീകരണമാരംഭിക്കുന്ന നിണത്തിന്റെ ലൊക്കേഷൻ തിരുവനന്തപുരവും പരിസര പ്രദേശങ്ങളുമാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments