video
play-sharp-fill

ശബരിമല പ്രവേശനത്തിന് ശ്രമിച്ച് പരാജയപ്പെട്ട അധ്യാപികയ്ക്ക് ക്ളാസിൽ കൂട്ട ശരണംവിളി

ശബരിമല പ്രവേശനത്തിന് ശ്രമിച്ച് പരാജയപ്പെട്ട അധ്യാപികയ്ക്ക് ക്ളാസിൽ കൂട്ട ശരണംവിളി

Spread the love

 

സ്വന്തം ലേഖകൻ

അഗളി: ശബരിമല പ്രവേശനത്തിന് ശ്രമിച്ച അധ്യാപിക ബിന്ദു തങ്കം കല്യാണി കുട്ടികൾക്കെതിരേ പരാതിയുമായി സ്‌കൂൾ പ്രിൻസിപ്പലിനെ സമീപിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ചതിനെത്തുടർന്ന് തിങ്കളാഴ്ചയാണ് അഗളി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ബിന്ദു തങ്കം കല്യാണി എത്തിയത് .

തുടർന്ന്, ക്ലാസിലെത്തിയ അധ്യാപികയെ കുട്ടികൾ ശരണം വിളിച്ചാണ് എതിരേറ്റത്. ഇക്കാര്യത്തിൽ ചൊവ്വാഴ്ച രാവിലെ സ്‌കൂൾ പ്രിൻസിപ്പലിനോട് ബിന്ദു തങ്കം കല്യാണി പരാതി പറഞ്ഞിരുന്നു. എന്നാൽ ചൊവ്വാഴ്ചയും കുട്ടികളുടെ ഭാഗത്തു നിന്ന് ഇതേ നടപടി ആവർത്തിച്ചതിനെത്തുടർന്ന് അധ്യാപിക സ്‌കൂൾ പ്രിൻസിപ്പലിന് പരാതി എഴുതി നൽകി. പ്രിൻസിപ്പൽ ഹയർസെക്കൻഡറി വിഭാഗം കുട്ടികളുടെ അസംബ്ളി വിളിച്ചു ചേർത്ത് കുട്ടികളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി അധ്യാപികയും കുട്ടികളും തമ്മിൽ സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തതായി സ്‌കൂൾ അധികൃതർ അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group