പെരുമഴയില്‍ വിറങ്ങലിച്ച്‌ കേരളം; ഇന്നലെ പെയ്ത മഴയുടെ കണക്ക് അറിയാം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: കേരളത്തില്‍ പലയിടങ്ങളിലായി കഴിഞ്ഞ 22 മണിക്കൂറില്‍ കനത്ത മഴയാണ് രേഖപ്പെടുത്തിയത്.

ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് പീരുമേട്ടിലാണ്. 297.5 mm മഴയാണ് ഇവിടെ പെയ്തത്. കേരളത്തില്‍ പലയിടങ്ങളിലായി പെയ്ത മഴയുടെ തോത് അറിയാം:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീരുമേട്: 297.5 mm
കീരംപാറ: 223 mm
തൊടുപുഴ: 203 mm
പൂഞ്ഞാര്‍: 164.5 mm
ചെറുതോണി: 161.5 mm
ചാലക്കുടി: 151.5 mm
സീതത്തോട്: 143 mm
പന്നിയൂര്‍: 140.5mm
മുവാറ്റുപുഴ: 132 mm
നീലേശ്വരം: (EKM) 131 mm
തെന്മല: 103 mm
കക്കയം: 100 mm
വൈന്തല: 97 mm
കോന്നി: 97 mm
വാഴക്കുന്നം: 90 mm
പട്ടാമ്പി KVK: 78 mm
പെരിങ്ങല്‍ക്കുത്ത്: 76.5 mm
വെള്ളരിക്കുണ്ട്: 72.5 mm
ചെറുതാഴം: 70 mm
കൊട്ടാരക്കര: 70 mm
മൂന്നാര്‍: 69 mm
നോര്‍ത്ത് പറവൂര്‍: 61.5 mm
അഞ്ചല്‍: 56.5 mm
പിലിക്കോട്: 55 mm
പള്ളുരുത്തി: 54 mm
ആലപ്പുഴ: 52.5 mm
മട്ടന്നൂര്‍: 51.5 mm
കുമരകം AFMU: 48.5 mm
കായംകുളം: 39.5 mm
വെസ്റ്റ് കല്ലട: 34.5 mm

കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളില്‍ ഇന്ന് രാത്രി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളില്‍ മണ്ണിടിച്ചിലിനും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യത.

മലയോര പാതകളിലെ രാത്രി ഗതാഗതം പൂര്‍ണമായും നിരോധിക്കേണ്ട സ്ഥിതിയാണുള്ളത് എന്ന് ഔദ്യോഗിക അറിയിപ്പുണ്ട്.

കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പുകള്‍ പുതുക്കുന്നതനുസരിച്ച്‌ ഏറ്റവും പുതിയ അറിയിപ്പുകള്‍ ഉണ്ടാവുമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.