സ്വന്തം ലേഖകൻ
കോട്ടയം: എരുമേലി പ്രൈമറി ഹെൽത്ത് സെൻ്ററിലെ വനിതാ ഹെൽത്ത് ഇൻസ്പെക്ടർക്ക് ലക്ഷങ്ങളുടെ ബ്ലേഡ് ഇടപാട്.
ഹെൽത്ത് ഇൻസ്പെക്ടറായ നസീറ ലക്ഷങ്ങളുടെ ബ്ലേഡ് ഇടപാട് നടത്തുന്നതായാണ് ഇൻറലിജൻസ് റിപ്പോർട്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കാർ ജീവനക്കാരി കൊള്ള പലിശയ്ക്ക് പണം കടം കൊടുക്കുന്നതിന് പുറമേ ഭീഷണിയും ഗുണ്ടായിസവുമായി നാട്ടുകാരെ വിരട്ടുകയാണ്. ഇതു സംസന്ധിച്ച് പൊലീസിൽ പരാതി നല്കിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ലന്ന് പരാതിക്കാർ പറയുന്നു
നസീറയോട് പണം വാങ്ങിയവരിലേറെയും കൂലിപ്പണിക്കാരാണ്. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതോടെ പലർക്കും കൃത്യമായി പലിശ അടയ്ക്കാൻ സാധിക്കാതെ വന്നു. ഇതോടെയാണ് നസീറ പണം വാങ്ങിയവരുടെ വീട്ടിൽ കയറി കുത്തിയിരുപ്പും ഭീഷണിയും തുടങ്ങിയത്.