00:00
സമൂഹ മാദ്ധ്യമങ്ങളിലൂടെ ആദ്യം ചങ്ങാത്തം; ചാറ്റിംഗിനൊടുവിൽ ന​ഗ്നത കാട്ടിയുള്ള വീഡിയോ കോൾ; കോട്ടയം ജില്ലയിൽ ഹണിട്രാപ്പ് തട്ടിപ്പുകൾ വർധിക്കുന്നു; നാല് മാസത്തിനിടെ കോട്ടയത്ത് മാത്രം 108 കേസുകൾ

സമൂഹ മാദ്ധ്യമങ്ങളിലൂടെ ആദ്യം ചങ്ങാത്തം; ചാറ്റിംഗിനൊടുവിൽ ന​ഗ്നത കാട്ടിയുള്ള വീഡിയോ കോൾ; കോട്ടയം ജില്ലയിൽ ഹണിട്രാപ്പ് തട്ടിപ്പുകൾ വർധിക്കുന്നു; നാല് മാസത്തിനിടെ കോട്ടയത്ത് മാത്രം 108 കേസുകൾ

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് ഹണിട്രാപ്പ് തട്ടിപ്പുകൾ മുമ്പെങ്ങുമില്ലാത്ത വിധം വർദ്ധിക്കുന്നതായി കണക്കുകൾ പറയുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ കോട്ടയം ജില്ലയിൽ മാത്രം 108 ഹണി ട്രാപ്പ് തട്ടിപ്പുകളാണ് നടന്നത്. പൊലീസിന് ലഭിച്ച പരാതികളുടെ കണക്ക് മാത്രമാണിത്. ഇതിന്റെ ഇരട്ടിയോളം തട്ടിപ്പുകൾ പരാതിയായി രജിസ്‌റ്റർ ചെയ്യപ്പെടാതെ പോയിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. മാനഹാനിയും സമൂഹത്തിലുണ്ടാകുന്ന നാണക്കേടും കാരണം പലരും തട്ടിപ്പുകാർ ചോദിക്കുന്ന പണം നൽകി കെണിയിൽ നിന്ന് തലയൂരുകയാണ് ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു.

ലോക്ക് ഡൗണിന് ശേഷം സൈബർ തട്ടിപ്പുകൾ ഇരട്ടിയായി വ‌ർദ്ധിച്ചെന്നാണ് സൈബർ സെൽ നൽകുന്ന വിവരം. മുമ്പ് ബാങ്കിംഗ് തട്ടിപ്പുകളാണ് സൈബർ മേഖലയിൽ സജീവമായിരുന്നതെങ്കിൽ ഇപ്പോൾ അത് ഹണിട്രാപ്പിലേക്ക് മാറിയെന്നതാണ് ശ്രദ്ധേയം. ഭൂരിഭാഗം തട്ടിപ്പുകൾക്ക് പിന്നിലും ഉത്തരേന്ത്യൻ സംഘമാണ് പ്രവർത്തിക്കുന്നത്. 2020 ൽ 33 പരാതികൾ മാത്രമാണുണ്ടായിരുന്നത്. സമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള പരിചയത്തിന് പിന്നാലെ വരുന്ന വീഡിയോ കോളാണ് പുതിയ തട്ടിപ്പിന്റെ രീതി. ചാറ്റിംഗിനൊടുവിൽ വീഡിയോ കോളിൽ വരട്ടയെന്ന ചോദ്യത്തിൽ വീണ് പോയവരാണ് കെണിയിൽ അകപ്പെട്ടതിൽ അധികവും. മറുതലയ്‌ക്കൽ നഗ്നയായ യുവതികളാണ് കോളിൽ വരിക. കെണിയിൽ അകപ്പെടുന്നവർ പരിഭ്രാന്തരായി കോൾ കട്ട് ചെയ്യുന്നതിന് പിന്നാലെ യുവതിയുമായി സംസാരിക്കുന്നതിന്റെ സ്ക്രീൻ ഷോട്ട് അയച്ചുകൊടുക്കുകയും ആവശ്യപ്പെടുന്ന പണം തന്നില്ലെങ്കിൽ ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതി. നാണക്കേട് ഭയന്ന് പലരും പണം അയയ്‌ക്കാൻ നിർബന്ധിതരാവും. ചുരുക്കം ചിലർ മാത്രമാണ് പരാതിയുമായി സൈബർ സെല്ലിന്റെ മുമ്പിലെത്തുക. പൊലീസ് അന്വേഷണം ആരംഭിക്കുന്നതോടെ ഭീഷണി കോളുകൾ ഇല്ലാതാവും. കോളേജ് വിദ്യാർത്ഥികൾ, സർക്കാർ ജീവനക്കാർ, ഡ്രൈവമാർ, കൂലിപ്പണിക്കാർ എന്നുവേണ്ട, സമസ‌്തമേഖലയിലുള്ളവർ ഇത്തരം തട്ടിപ്പുസംഘങ്ങളുടെ വലയിൽ വീഴുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group