play-sharp-fill
‘നിന്നെ ഇത്രയേറെ സ്‌നേഹിച്ചിട്ടും എന്നെ കൊല്ലാൻ നീ ക്വട്ടേഷൻ കൊടുത്തല്ലോ’ ; ഭർത്താവിനെ കൊല്ലാൻ കാമുകനൊപ്പം  ക്വട്ടേഷൻ നൽകിയ യുവതിയോട് ഭർത്താവിന്റെ വാക്കുകൾ

‘നിന്നെ ഇത്രയേറെ സ്‌നേഹിച്ചിട്ടും എന്നെ കൊല്ലാൻ നീ ക്വട്ടേഷൻ കൊടുത്തല്ലോ’ ; ഭർത്താവിനെ കൊല്ലാൻ കാമുകനൊപ്പം ക്വട്ടേഷൻ നൽകിയ യുവതിയോട് ഭർത്താവിന്റെ വാക്കുകൾ

 

സ്വന്തം ലേഖകൻ

തൃശൂർ: ‘നിന്നെ ഇത്രയേറെ സ്‌നേഹിച്ചിട്ടും എന്നെ കൊല്ലാൻ നീ ക്വട്ടേഷൻ കൊടുത്തല്ലോ’, ഭർത്താവിനെ കൊല്ലാൻ കാമുകനൊപ്പം കൊട്ടേഷൻ നൽകിയ യുവതിയോട് കണ്ണീരോടെയുള്ള ഭർത്താവ് കൃഷ്ണകുമാറിന്റെ വാക്കുകൾ ഭാര്യയെ അറസ്റ്റ് ചെയ്യാൻ വന്ന പോലീസുകാരേയും ഒരു നിമിഷം ഈറനണിയിച്ചു. കാമുകനൊപ്പം ക്വട്ടേഷൻ നൽകി ഭർത്താവിനെ വധിക്കാൻ ശ്രമിച്ച ഭാര്യ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ പറഞ്ഞത് ‘ ചേട്ടാ തെറ്റ് പറ്റിപ്പോയി, ക്ഷമിക്കണം’ എന്നാണ്. കൊടും ക്രൂരത തന്നോട് ഭാര്യ ചെയ്തെന്ന് തിരിച്ചറിഞ്ഞപ്പോഴും ഇതിന് മറുപടിയായി കൃഷ്ണകുമാർ പറഞ്ഞ വാക്കുകളാണ് ഭാര്യയെ ഇഞ്ചിഞ്ചായി കൊല്ലുന്നത്.

മുൻകൂട്ടി നിശ്ചയിച്ച കൃത്യമായ ആസൂത്രണ പ്രകാരമായിരുന്നു തിരൂർ സ്വദേശിനി സുജാതയും കാമുകനായ സുരേഷ് ബാബുവും ചേർന്ന് കൃഷ്ണകുമാറിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. വയനാട്ടിൽ തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വരികയായിരുന്നു കൃഷ്ണകുമാർ. തിങ്കളാഴ്ച പുലർച്ചെ തോട്ടത്തിലേക്ക് പോകാനായിരുന്നു കൃഷ്ണകുമാറിന്റെ പദ്ധതി. ഇതറിഞ്ഞ സുജാത കാമുകനെ വിളിച്ച് കൃഷ്ണകുമാർ പോകുന്ന സമയവും മറ്റ് വിവരങ്ങളും അറിയിച്ചു. തുടർന്ന് കാമുകൻ ക്വട്ടേഷ സംഘത്തിന് വിവരം നൽകി. അവർ കൃഷ്ണകുമാറിനെയും കാത്ത് കാറിൽ കാത്തിരുന്നു. വീട്ടിൽ നിന്നിറങ്ങിയ കൃഷ്ണകുമാർ അവിചാരിതമായി കാർ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധിച്ചിരുന്നു.
നടന്ന് പോയപ്പോൾ കാർ തിരിക്കുന്നതും കൃഷ്ണ കുമാർ ശ്രദ്ധിച്ചിരുന്നു. പിന്നീടാണ് പാഞ്ഞെത്തിയ കാർ കൃഷ്ണകുമാറിനെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ കൃഷ്ണകുമാർ തെറിച്ചുവീണു. അപകടത്തിൽ കാലിനും തോളെല്ലിനും പൊട്ടൽ സംഭവിച്ചെങ്കിലും ജീവൻ തിരികെ ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ കാർ തന്നെ ഇടിച്ചത് മനപ്പൂർവ്വമായിരുന്നു. പതിവില്ലാതെ വഴിയിൽ കാർ നിർത്തിയിരിക്കുന്നു, താൻ പോന്നതിന് ശേഷം കാർ തിരിച്ച് തന്റെ നേർക്ക് വരുന്നു, വഴിയുടെ അരിക് ചേർന്ന് നടന്ന തന്നെ ഇടിച്ച് തെറിപ്പിച്ച് കടന്നു പോകുന്നു. തന്നെ കൊല്ലുക തന്നെയല്ലായിരുന്നോ അവരുടെ ലക്ഷ്യമെന്ന് കൃഷ്ണകുമാർ ചിന്തിച്ചെടുത്തു. ഇതിനിടെ പോലീസിൽ പരാതി പെടേണ്ടെന്ന് ഭാര്യ സുജാത പറഞ്ഞു കൊണ്ടിരുന്നു. ഇതും സംശയത്തിന്റെ തോത് വർദ്ധിപ്പിച്ചു. ഭാര്യയും സുരേഷ് കുമാറും തമ്മിലുള്ള അടുപ്പം കൃഷ്ണകുമാറിന് അറിയാമായിരുന്നു. ഇതോടെ കൃഷ്ണകുമാർ വീയൂർ എസ്.ഐയെ വിളിച്ച് അപകടവിവരം പറയുകയും കാറിന്റെ വിവരങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് പോലീസ് ഇടിച്ചിട്ട വാഹനത്തെ കുറിച്ച് അന്വേഷണം ആപംഭിച്ചു. നമ്പർ വെച്ച് കാറിന്റെ ഉടമയെ കണ്ടെത്തി. ഇതോടെ കാർ വാടകയ്ക്കെടുത്തവരുടെ വിവരം ലഭിച്ചു. ആദ്യ അറസ്റ്റ് തൃശൂർ സ്വദേശി ഓമനക്കുട്ടനെയായിരുന്നു. ഓമനക്കുട്ടൻ പോലീസിന് മുന്നിൽ ക്വട്ടേഷൻ വിവരം വെളിപ്പെടുത്തി. ഇതോടെ പ്രതികൾ ഓരോരുത്തരായി പിടിയിലായി. നാല് ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ ഉറപ്പിച്ചത്. അഡ്വാൻസായി 10,000 രൂപ നൽകുകയും ചെയ്തു. സുരേഷ് ബാബുവാണ് കൃഷ്ണകുമാറിന്റെ വിവരങ്ങൾ ക്വട്ടേഷൻ സംഘത്തിന് കൈമാറിയിരുന്നതെന്ന് പോലീസിന് വ്യക്തമായതോടെ സുരേഷ് ബാബുവും സുജാതയും പിടിയിലായി.