പി ജയരാജൻ വധശ്രമക്കേസ്: മുസ്ലീം ലീഗ് പ്രവർത്തകരെ വെറുതെ വിട്ടു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂർ: സിപിഎം നേതാക്കളായ പി ജയരാജൻ, ടിവിരാജേഷ് എന്നിവരെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളെ വെറുതെ വിട്ടു. മുസ്ലീം ലീഗ് പ്രവർത്തകരായ 12 പേരെയാണ് കോടതി വെറുതെ വിട്ടത്. കണ്ണൂർ അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി.

തളിപ്പറമ്പിനടുത്തെ അരിയയിൽ വച്ചായിരുന്ന സിപിഎം നേതാക്കളെ ആക്രമിച്ചുവെന്നായിരുന്നു കേസ്. 2012 ഫെബ്രുവരി 20നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സിപിഎം നേതാക്കൾ സഞ്ചരിച്ചിരന്ന വാഹനം തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിന് പിന്നാലെയാണ് അരിയയിൽ മുസ്ലീം ലീഗ് പ്രവർത്തകനായ ഷുക്കൂർ കൊല്ലപ്പെട്ടത്. ഇത് സിപിഎം നേതാക്കളുടെ പ്രതികാരമാണെന്നായിരുന്നു മുസ്ലീം ലീഗ് ആരോപിച്ചിരുന്നത്.