
സ്വന്തം ലേഖകൻ
കോട്ടയം : അഖില ഭാരത അയ്യപ്പ സേവാ സംഘം സംസ്ഥാന കൗൺസിൽ കോട്ടയത്ത് നടത്തിയ യോഗത്തിൽ സംസ്ഥാന സമിതിയിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് തിരുനക്കര ക്ഷേത്ര മൈതനാത്ത് കോട്ടയം ശാഖയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
കോട്ടയത്ത് അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡൻ്റ് പി.നരേന്ദ്രൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഇ.കൃഷ്ണൻ നായർ , ട്രഷറർ സുരേഷ് അടിമാലി, ദേശീയ വൈ. പ്രസിഡൻ്റ് കൊയ്യം ജനാർദനൻ, കോട്ടയം ശാഖ പ്രസിഡൻ്റ് എസ്. ജയകൃഷ്ണൻ , സെക്രട്ടറി ജയകുമാർ തിരുനക്കര , ട്രഷറർ സുരേഷ് അംബികാഭവൻ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന ഫണ്ട് ശേഖരണത്തിൻ്റെ ഉദ്ഘാടനം ഭാരത് ഹോസ്പിറ്റൽ ഉടമ ഡോ.വിനോദ് വിശ്വനാഥൻ നിർവ്വഹിച്ചു.