play-sharp-fill
കോട്ടയം നഗരവാസികളേ നിങ്ങൾ ഗുരുതര രോഗങ്ങൾക്ക് അടിമകളാകാൻ പോകുന്നു; നഗരത്തിലെ പ്രാധാന കുടിവെള്ള മാർഗമായ മീനച്ചിലാറ്റിലെ വെള്ളത്തില്‍ മനുഷ്യവിസർജ്യം  ഉയര്‍ന്ന അളവില്‍; വെള്ളം ഒരു തരത്തിലും ശുദ്ധീകരിക്കാന്‍ സാധിക്കാത്ത അവസ്ഥ; അതീവഗുരുതരമെന്ന് പഠന റിപ്പോര്‍ട്ട്; കോട്ടയം നഗരത്തിലെ മുക്കാൽ ഭാഗം ജനങ്ങളും കുടിക്കുന്നത് ഈ വെള്ളം; മാലിന്യമൊഴുക്കുന്നത് നഗരത്തിലെ ഫ്ലാറ്റുകളിൽ നിന്ന്; റിപ്പോർട്ട് പുറത്ത് വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ

കോട്ടയം നഗരവാസികളേ നിങ്ങൾ ഗുരുതര രോഗങ്ങൾക്ക് അടിമകളാകാൻ പോകുന്നു; നഗരത്തിലെ പ്രാധാന കുടിവെള്ള മാർഗമായ മീനച്ചിലാറ്റിലെ വെള്ളത്തില്‍ മനുഷ്യവിസർജ്യം ഉയര്‍ന്ന അളവില്‍; വെള്ളം ഒരു തരത്തിലും ശുദ്ധീകരിക്കാന്‍ സാധിക്കാത്ത അവസ്ഥ; അതീവഗുരുതരമെന്ന് പഠന റിപ്പോര്‍ട്ട്; കോട്ടയം നഗരത്തിലെ മുക്കാൽ ഭാഗം ജനങ്ങളും കുടിക്കുന്നത് ഈ വെള്ളം; മാലിന്യമൊഴുക്കുന്നത് നഗരത്തിലെ ഫ്ലാറ്റുകളിൽ നിന്ന്; റിപ്പോർട്ട് പുറത്ത് വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നഗരവാസികളേ നിങ്ങൾ ഗുരുതര രോഗങ്ങൾക്ക് അടിമകളാകാൻ പോകുന്നു. നഗരത്തിൻ്റെ പ്രാധാന കുടിവെള്ള മാർഗമായ
മീനച്ചിലാറ്റിലെ വെള്ളത്തില്‍ മനുഷ്യവിസർജ്യം ഉയര്‍ന്ന അളവില്‍ കലർന്നിരിക്കുന്നതായും, വെള്ളം ഒരു തരത്തിലും ശുദ്ധീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലെന്നുമാണെന്നുള്ള പഠന റിപ്പോർട്ട് പുറത്ത് വന്നിട്ട് ദിവസങ്ങളായി.

എന്നിട്ടും മനുഷ്യവിസർജ്യമൊഴുക്കുന്ന ഫ്ലാറ്റുടമകൾക്കെതിരെ ചെറുവിരലനക്കാൻ അധികൃതർക്ക് താല്പര്യമില്ല. സ്ഥിതി അതീവഗുരുതരമെന്നാണ് പഠന റിപ്പോര്‍ട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തിലെ മുക്കാൽ ഭാഗം ജനങ്ങളും കുടിക്കുന്നത് ഈ വെള്ളമാണ്. നഗരത്തിൽ സ്വകാര്യടാങ്കറുകാരും കുടിവെള്ളം വിതരണത്തിനായി ശേഖരിക്കുന്നത് മീനച്ചിലാറിൻ്റെ തൊട്ടടുത്തു നിന്നുമാണ്.

ഇതെല്ലാം അറിയാമെങ്കിലും പരിശോധിക്കേണ്ടവർക്ക് മാസപ്പടി കിട്ടിയാൽ മതി. എന്തു മാലിന്യവും നഗരത്തിൽ വിതരണം ചെയ്യാം. ആരും ചോദിക്കില്ല.

ജില്ലയിലെ അൻപതിലധികം കുടിവെള്ള പദ്ധതികളുടെ സ്രോതസായ മീനച്ചിലാറ്റിലെ വെള്ളത്തില്‍ ഉയര്‍ന്ന അളവില്‍ മനുഷ്യ വിസര്‍ജ്യ സാന്നിദ്ധ്യം കണ്ടെത്തിയതോടെ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്.

പാലാ, ഈരാറ്റുപേട്ട, കോട്ടയം നഗരങ്ങളോട് ചേര്‍ന്ന ഭാഗങ്ങളില്‍ മീനച്ചിലാറ്റിലെ വെള്ളം ഒരു തരത്തിലും ശുദ്ധീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് കോട്ടയം ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് വ്യക്തമായത്.

മീനച്ചിലാര്‍ പരിസരത്ത് വ്യവസായ കേന്ദ്രങ്ങള്‍ കുറവായതിനാല്‍, ജനവാസ കേന്ദ്രങ്ങളില്‍ നിന്നാണ് മാലിന്യങ്ങള്‍ എത്തുന്നതെന്നും ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റിൂട്ട് ഓഫ് ഇക്കോളജിക്കല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. പുന്നന്‍ കുര്യന്‍ പറഞ്ഞു.
മലിനീകരണം തടയാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ
ദുരന്തമായിരിക്കുമുണ്ടാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡ് വ്യാപനത്തിന് മുമ്പും ശേഷവും നടത്തിയ താരതമ്യ പഠനത്തിലാണ് ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തല്‍. മീനച്ചിലാറ്റിന്റെ ഉത്ഭവ സ്ഥാനമായ അടുക്കം മുതല്‍ ഇല്ലിക്കല്‍ വരെ 10 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ എല്ലാ സാമ്പിളുകളിലും ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ ഉയർന്ന അളവിലുള്ള സാന്നിദ്ധ്യം കണ്ടെത്തി.

മനുഷ്യവിസര്‍ജ്യം പുഴയില്‍ കലരുന്നുണ്ടെന്നു മാത്രമല്ല, അതിന്റെ തോത് അതിതീവ്രവുമാണെന്നാണ് ഇത് തെളിയിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഏഴു സാമ്പിളുകളില്‍ രണ്ടായിരത്തിന് മുകളിലാണ് എഫ്.സി കൗണ്ട്.

ആറുമാനൂര്‍, നാഗമ്പടം, പുന്നത്തുറ, തിരുവഞ്ചൂര്‍, ഇറഞ്ഞാല്‍, ഇല്ലിക്കല്‍, കിടങ്ങൂര്‍ എന്നിവിടങ്ങളിലാണ് ഫീക്കല്‍ കോളിഫാം ബാക്ടീരിയയുടെ അളവ് കൂടുതലുള്ളത്. കുടിവെള്ളത്തില്‍ ഫീക്കല്‍ കോളിഫോം സാന്നിദ്ധ്യം ഉണ്ടാകരുതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

കോളിഫോം ബാക്ടീരിയയുടെ അളവിന് പുറമേ ജലത്തില്‍ പി.എച്ച്‌ ലെവല്‍ ഉയര്‍ന്നതായും കണ്ടെത്തലുണ്ട്.
ലോക്ക്ഡൗണ്‍ കാലത്ത് നടത്തിയ പഠനത്തില്‍ മലിനീകരണത്തിന്റെ തോത് വന്‍ തോതില്‍ കുറഞ്ഞിരുന്നു. കൊവി‌ഡ് കാലത്ത് പാഴ്സല്‍ സാധനങ്ങളുടെ വ്യാപനം കൂടിയതോടെ നിരോധിത ഡിസ്പോസിബിള്‍ വസ്തുക്കള്‍ വന്‍തോതില്‍ മീനച്ചിലാറ്റിലേക്ക് തള്ളുന്നത് കൂടിയിട്ടുണ്ട്.