play-sharp-fill
ചാലക്കുടിയില്‍ ദേശീയപാതയിൽ വന്‍  കഞ്ചാവ് വേട്ട; സ്വിഫ്റ്റ് കാറിൽ നിന്നും 100 കിലോ കഞ്ചാവ് പിടികൂടി; മൂന്നു പേർ അറസ്റ്റിൽ

ചാലക്കുടിയില്‍ ദേശീയപാതയിൽ വന്‍ കഞ്ചാവ് വേട്ട; സ്വിഫ്റ്റ് കാറിൽ നിന്നും 100 കിലോ കഞ്ചാവ് പിടികൂടി; മൂന്നു പേർ അറസ്റ്റിൽ

സ്വന്തം ലേഖിക

തൃശ്ശൂര്‍: ചാലക്കുടിയില്‍ വന്‍ കഞ്ചാവ് വേട്ട.


ദേശീയപാതയില്‍ നടത്തിയ പരിശോധനയില്‍ കൊച്ചി സ്വദേശികൾ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറിൽ നിന്നും 100 കിലോ കഞ്ചാവ് പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിലുണ്ടായിരുന്ന കൊച്ചിക്കാരായ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാ പ്രദേശില്‍ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഇതര സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് വന്‍ തോതില്‍ കഞ്ചാവെത്തുന്ന വിവരത്തെത്തുടര്‍ന്ന് തൃശ്ശൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ ചാലക്കുടി പൊലീസുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

കാറില്‍ ചെറിയ പൊതികളിലാക്കിയായിരുന്നു കഞ്ചാവ് ഒളിപ്പിച്ച് വെച്ചിരുന്നത്. എറണാകുളത്ത് വിവിധ ഇടങ്ങളില്‍ വില്‍പ്പന നടത്താനായാണ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.