അപകടങ്ങളിൽ പെടുന്നവരെ സഹായിക്കുന്നവർക്ക് 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ‍; നിർണായക രക്ഷകരാകുന്ന പത്ത് പേർക്ക് ഒരു ലക്ഷം രൂപ വീതം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡൽഹി: വാഹനാപകടങ്ങളിൽ പെട്ടുകിടക്കുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ എല്ലാവർക്കും മടിയാണ്.അതിന് പിന്നാലെ വരുന്ന നൂലാമാലകളെക്കുറിച്ചോർക്കുമ്പോഴാണ് പലർക്കും സഹായിക്കാൻ മടി.എന്നാൽ അത്തരക്കാർക്ക് ഒരു ആശ്വാസവാർത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ.

റോഡ് അപകടങ്ങളിൽ പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ.അപകടത്തിൽ പെടുന്നവരെ രക്ഷിക്കാൻ ഇനി കൂടുതൽ കരങ്ങൾ നീളുമെന്ന പ്രതീക്ഷയിലാണു സർക്കാർ പദ്ധതി നടപ്പാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡപകടങ്ങളിൽപ്പെടുന്നവരെ ആദ്യ മണിക്കൂറിൽ തന്നെ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിക്കുന്നവർക്ക് 5000 രൂപയുടെ പാരിതോഷികമാണ് കേന്ദ്ര ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.

ഗുഡ് സമരിറ്റൻ (നല്ല ശമരിയക്കാരൻ) പദ്ധതി 15ന് നിലവിൽ വരുമെന്നു മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങൾക്ക് ഇതു സംബന്ധിച്ചു നിർദ്ദേശം നൽകി. 5000 രൂപയ്ക്കു പുറമേ അഭിനന്ദന സർട്ടിഫിക്കറ്റും ലഭിക്കും.

ഒരു വർഷം പാരിതോഷികം നേടുന്നവരിൽ നിന്ന് ദേശീയ തലത്തിൽ, നിർണായക രക്ഷകരായ 10 പേരെ തിരഞ്ഞെടുത്ത് ഒരു ലക്ഷം രൂപ വീതവും നൽകും.

റോഡ് അപകടങ്ങളിൽ പെടുന്നവരെ സഹായിക്കാൻ മടിക്കുന്നതിനാൽ രക്തം വാർന്നു മരിക്കുന്ന സംഭവങ്ങൾ വർധിക്കുന്നതു കണക്കിലെടുത്താണു നടപടി. ഗുരുതരമായ അപകടത്തിന് ഇരയായവരെ ആദ്യ മണിക്കൂറിൽ തന്നെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ, ജീവൻ രക്ഷപ്പെടുത്താനുള്ള അവസരം കുറയും. ഇതു കണക്കിലെടുത്താണ് രക്ഷാഹസ്തം നീട്ടുന്നവർക്കു സർക്കാരിന്റെ പാരിതോഷികം.