video
play-sharp-fill

Tuesday, May 20, 2025
HomeMainയാത്രകളെ ഇഷ്ടപ്പെടുന്നവർക്കായി...തിരുവനന്തപുരത്തേക്ക് വരു അടിച്ചുപൊളിക്കാം; തലസ്ഥാന നഗരിയിൽ അധികമാരും എക്സ്പ്ലോർ ചെയ്യാത്ത അ‌ഞ്ച്...

യാത്രകളെ ഇഷ്ടപ്പെടുന്നവർക്കായി…തിരുവനന്തപുരത്തേക്ക് വരു അടിച്ചുപൊളിക്കാം; തലസ്ഥാന നഗരിയിൽ അധികമാരും എക്സ്പ്ലോർ ചെയ്യാത്ത അ‌ഞ്ച് ട്രക്കിംഗ് സ്‌പോട്ടുകൾ

Spread the love

സ്വന്തം ലേഖകൻ

യാത്രകൾ ഇഷ്ടപ്പെടാത്തവർ ആരും തന്നെ ഉണ്ടാകില്ല.ഓരോരുത്തരുടെയും ഇഷ്ട ഇടങ്ങൾ വ്യത്യസ്തമാണെങ്കിലും യാത്രയെ വെറുക്കുന്നവർ ആരും തന്നെ കാണില്ല.വഴിയോരക്കാഴ്ച്ചകളിൽ നിന്നും സ്ഥിരം ഇടങ്ങളിൽ നിന്നുമെല്ലാം വിട്ട് ഇപ്പോൾ ഓഫ് റോഡ് യാത്രകളെ ഇഷ്ടപ്പെടുന്നവരാണ് അധികവും.ഓർമയിൽ തങ്ങി നിൽക്കുന്ന ട്രക്കിംഗ് അനുഭവങ്ങൾക്കായി ഇന്ത്യക്കകത്തും പുറത്തും സഞ്ചരിക്കുന്നവരാണ് ഒട്ടുമിക്ക പേരും.അത്തരം ചിലയിടങ്ങൾ കേരളത്തിലുമുണ്ട് എന്ന് പറഞ്ഞാൽ അതൊരു വെറും വാക്ക് ആകില്ല.അധികമാരും കടന്നുചെല്ലാത്ത സ്‌പോട്ടുകൾ തിരുവനന്തപുരത്ത് തന്നെ ധാരാളമുണ്ട്. തലസ്ഥാന നഗരിയിൽ അധികമാരും എക്സ്പളോർ ചെയ്യാത്ത അ‌ഞ്ച് ട്രക്കിംഗ് സ്‌പോട്ടുകൾ പരിചയപ്പെടാം.

ദ്രവ്യപ്പാറ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരംകാര് പോലും അധികമൊന്നും ഈ നാടിനെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ല. തിരുവിതാംകൂർ ചരിത്രത്തിന്റെ തന്നെ ഭാഗമായ പല പ്രധാന സംഭവങ്ങൾക്കും സാക്ഷിയായ ഈ നാട് ഇവിടെ എത്തുന്നവർക്കു വേണ്ടതെല്ലാം നല്കുന്നു. സഞ്ചാരികൾക്കായി പ്രകൃതി മനോഹരമായ കാഴ്ചകളും സാഹസിക പ്രിയർക്കായി പടികൾ കൊത്തിയ പാറയിലൂടെ ജീവൻ പണയം വെച്ചുള്ള യാത്രയും വിശ്വാസികൾക്കായി അതിമനോഹരമായ കഥകളുടെ ഇടമായ ഒരു ഗുഹാ ക്ഷേത്രവും ഇവിടെ കാണുവാനുണ്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും 140 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായി അറിയപ്പെടുന്താണ്ന ദ്രവ്യപ്പാറ ദക്ഷിണാമൂർത്തി ക്ഷേത്രം.

ചരിത്രവും വിശ്വാസങ്ങളും മിത്തുകളും ഒരുപോലെ കൂടിച്ചേർന്നുണ്ടായ നാടെന്ന് ദ്രവ്യപ്പാറയെ ഏറ്റവും എളുപ്പത്തിൽ പറയാം. എത്ര നിവർത്തിയാലും നിവരാത്ത വിധത്തിൽ ചുറ്റുപിണഞ്ഞു കിടക്കുന്ന കഥകളും വിശ്വാസങ്ങളുമാണ് ഈ നാടിൻറെ ജീവസ്രോതസ്സ്. തിരുവനന്തപുരത്തെ പ്രശസ്ത ഇടങ്ങളിലൊന്നായ അമ്പൂരിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ദ്രവ്യപ്പാറയ്ക്ക് അമ്പൂരിയുടെ വ്യൂ പോയിൻറ് എന്നുമൊരു പേരുണ്ട്.

പാണ്ടിപ്പത്ത്

തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിലെ ഏറെയൊന്നും ശ്രദ്ധ നേടിയിട്ടില്ലാത്ത വിനോദസഞ്ചാര കേന്ദ്രമാണ് പാണ്ടിപ്പത്ത്. പൊൻമുടിക്ക് സമീപം കേരള തമിഴ്നാട് അതിർത്തിയിലാണ് പാണ്ടിപത്ത് എന്ന കാനന പ്രദേശം.

പേപ്പാറ വന്യജീവി സങ്കേതത്തിൻറെ ഭാഗമായുള്ള പാണ്ടിപ്പത്ത് ഇന്ത്യൻ കാട്ട്‌പോത്തുകളുടെ ആവാസ കേന്ദ്രമാണ്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഭാഗ്യമുണ്ടെങ്കിൽ കാട്ട് പോത്തുകളെ വളരെയടുത്ത് നിന്ന് കാണാനാകും. ഇവിടേയ്ക്കുള്ള യാത്രയ്ക്കായി വനം വകുപ്പ് പ്രത്യേകം ടൂർ പാക്കേജ് സംഘടിപ്പിച്ചിട്ടുണ്ട്.

കാട്ട്‌പോത്തിന് പുറമേ നിരവധി വ്യത്യസ്തമായ ജീവജാലങ്ങളെയും ഇവിടെ സുലഭമായി കാണാൻ സാധിക്കും. നയന മനോഹരമായ പുൽ‌മേടുകളാണ് പാണ്ടിപ്പത്തിൻറെ മറ്റൊരു ആകർഷണം. പൊൻമുടി, ബോണക്കാട്, മീൻ‌മുട്ടി വെള്ളച്ചാട്ടം, ഗോൾഡൻ വാലി, സൂര്യൻതോൽ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും പാണ്ടിപ്പത്തിൻറെ സമീപ പ്രദേശങ്ങളാണ്.

തിരുവനന്തപുരം നഗരത്തിൽ നിന്ന് 65 കിലോമീറ്റർ റോഡ് മാർഗം യാത്ര ചെയ്ത് പാണ്ടിപ്പത്തിലെത്താം. തിരുവനന്തപുരത്താണ് ഏറ്റവും അടുത്തുള്ള വിമാനത്താവളവും റെയിൽവേ സ്റ്റേഷനും. പൊൻമുടിയിലും തിരുവനന്തപുരം നഗരത്തിലും താമസ സൗകര്യം ലഭ്യമാണ്.പാണ്ടിപ്പത്തിലേക്കുള്ള ട്രെക്കിങ്ങ് ഉൾപ്പെടെയുള്ള വനം വകുപ്പിൻറെ ടൂറിസം പാക്കേജിൻറെ വിശദവിവരങ്ങൾ തിരുവനന്തപുരം പി ടി പി നഗറിലുള്ള വൈൽഡ് ലൈഫ് വാർഡൻറെ ഓഫീസിൽ നിന്ന് ലഭിക്കും. 0471-2360762 എന്ന ഫോൺ നമ്പറിൽ ഈ ഓഫീസുമായി ബന്ധപ്പെടാം.

കുടുക്കത്ത്പാറ

തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷനിലെ അഗസ്ത്യവനത്തിലാണ് കുടുക്കത്തു പാറ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാൽ അഗസ്ത്യാർകൂടം,നെയ്യാർ റിസർവോയർ,പേപ്പാറ റിസർവോയർ, പാണ്ടിപ്പത്ത്, പൊൻമുടി എന്നിവയുടെ ദൃശ്യവിരുന്ന് ആസ്വദിക്കാനാകും. പത്ത് കിലോമീറ്റർ ട്രക്കിംഗിനു ശേഷം തൊട്ടടുത്തുള്ല തോളടിവെള്ളച്ചാട്ടത്തിലും ഇറങ്ങാം.

ജഡ്ജിക്കുന്ന്

പൂജപ്പുര തിരുമല ഏരിയയിലായി സ്ഥിതി ചെയ്യുന്ന ഈ മനോഹരമായ ട്രക്കിംഗ്സ്ഥലം സ്വാതിതിരുന്നാൾ മഹാരാജാവുമായും ബന്ധപ്പെട്ടിരിക്കുന്നു. കുന്ന് ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്ന സ്ഥലമായതിനാൽ കുന്ന് ബംഗ്ലാവ്ഹിൽ എന്നും ഈ സ്ഥലംഅറിയപ്പെടുന്നു. ഈ കുന്നിൻ മുകളിൽനിന്നും നഗരത്തിൻറെ മുഴുവൻ ഭംഗിയും ആസ്വദിക്കാം.

കടുംമ്പുപാറ

തിരുവനന്തപുരം വിളപ്പിൽശാലയിൽ സ്ഥിതിചെയ്യുന്ന ഈ മനോഹരട്രക്കിംഗ് കേന്ദ്രത്തിന്റെ മുകളിൽനിന്നും തിരുവനന്തപുരം നഗരത്തിന്റെ മൊത്തത്തിലുള്ള കാഴ്ച ആസ്വദിക്കാനാകും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments