video
play-sharp-fill

Saturday, May 17, 2025
HomeCrimeഇടുക്കി ആനയിറങ്കലില്‍ കൗമാരക്കാരിക്കെതിരെ പീഡനം; ഓട്ടോ ഡ്രൈവറായ പന്നിയാര്‍ സ്വദേശി മുകേഷ് പ്രഭു അറസ്റ്റിൽ

ഇടുക്കി ആനയിറങ്കലില്‍ കൗമാരക്കാരിക്കെതിരെ പീഡനം; ഓട്ടോ ഡ്രൈവറായ പന്നിയാര്‍ സ്വദേശി മുകേഷ് പ്രഭു അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

ഇടുക്കി: ആനയിറങ്കലില്‍ 14 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി.

സംഭവത്തില്‍ കേസെടുത്ത പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറായ പന്നിയാര്‍ സ്വദേശി മുകേഷ് പ്രഭുവാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോട്ടം തൊഴിലാളികളായ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് ലയത്തിന് മുന്‍പില്‍ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെയും സഹോദരനെയും, മുകേഷ് വാഹനത്തില്‍ കയറ്റി കൊണ്ട് പോയി. സഹോദരനെ പാതി വഴിയില്‍ ഇറക്കി വിട്ട ശേഷം, കുട്ടിയെ പീഡിപ്പിയ്ക്കുകയും, പിന്നീട് ലയത്തില്‍ തിരികെ എത്തിക്കുകയുമായിരുന്നു.

ഭയം മൂലം പെണ്‍കുട്ടി മാതാപിതാക്കളെ സംഭവം അറിയിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സംഭവം മാതാപിതാക്കള്‍ അറിയുന്നത്.

മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻ്റ് ചെയ്തു. സംഭവത്തില്‍ ശിശുക്ഷേമ വകുപ്പും സര്‍ക്കാര്‍ ഇതര വകുപ്പുകളും സംയുക്തമായി അനുയോജ്യമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

സ്കൂള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ പകല്‍ നേരങ്ങളില്‍ മാതാപിതാക്കള്‍ ജോലിക്ക് പോകുന്നതോടെ തൊഴിലാളികളുടെ മക്കള്‍ ലയത്തിൽ തനിച്ചാണുള്ളത്. ഇത്തരം സാഹചര്യം മനസിലാക്കിയെത്തുന്നവര്‍ കുട്ടികളെ വശീകരിച്ച്‌ പീഡനത്തിന് ഇരയാകുന്ന സംഭവം വര്‍ദ്ധിച്ചു വരുന്നതായി പൊലീസ് പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments