
മുഖ്യമന്ത്രിക്ക് ഭീഷണി; കോട്ടയം പനച്ചിക്കാട് സ്വദേശി പ്രദീപ് അറസ്റ്റിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ആൾ പൊലീസ് പിടിയിൽ.
കോട്ടയം പനച്ചിക്കാട് നാല്‍ക്കവല ജംഗ്ഷന് സമീപം താമസിക്കുന്ന പ്രദീപിനെയാണ് മ്യൂസിയം പോലീസ് അറസ്‌റ്റ് ചെയ്‌തത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ഫോണില്‍ വിളിച്ചാണ് ഇയാൾ ഭീഷണി മുഴക്കിയത്.
ഞായറാഴ്‌ച 9 മണിയോടെയാണ് ഇയാള്‍ ക്ളിഫ് ഹൗസിലെ ലാന്‍ഡ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. കന്റോണ്‍മെന്റ് അസി. കമ്മീഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ മ്യൂസിയം എസ്എച്ച്ഒ ധര്‍മജിത്ത്, എസ്‌ഐ ജിജുകുമാര്‍, ജിഎസ്‌ഐ അനില്‍കുമാര്‍, എഎസ്‌ഐ ഷാജി എന്നിവരടങ്ങിയ സംഘമാണ് കോട്ടയത്ത് നിന്നും പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0