video
play-sharp-fill

‘ആണ്‍കുട്ടിയ്ക്ക് ഇടാന്‍ ഒരു നല്ല പേര് വേണം, വെളിച്ചം നല്‍കുന്നവന്‍ എന്ന് അര്‍ഥം വരണം; സോഷ്യൽ മീഡയയിൽ വൈറലായി മറുപടി കമൻ്റുകൾ

‘ആണ്‍കുട്ടിയ്ക്ക് ഇടാന്‍ ഒരു നല്ല പേര് വേണം, വെളിച്ചം നല്‍കുന്നവന്‍ എന്ന് അര്‍ഥം വരണം; സോഷ്യൽ മീഡയയിൽ വൈറലായി മറുപടി കമൻ്റുകൾ

Spread the love

തിരുവനന്തപുരം: ‘ആണ്‍കുട്ടിയ്ക്ക് ഇടാന്‍ ഒരു നല്ല പേര് വേണം, വെളിച്ചം നല്‍കുന്നവന്‍ എന്ന് അര്‍ഥം വരണം, ഉദാഹരണം- ചിരാത്.’ രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റാണ് ഇത്.

പോസ്റ്റിനെക്കാള്‍ വൈറലാകുന്നത് ഇതിന് വന്ന കമന്റുകളാണ്. രസകരമായ ഒരുപാട് പേരുകളാണ് സോഷ്യല്‍ മീഡിയ നല്‍കിയിരിക്കുന്നത്.

‘വെള്ളിടി’ നല്ല വെളിച്ചമാണ് കൂടെ ശബ്ദവും, ഇനി കെ വച്ച്‌ വേണമെങ്കില്‍ കൊള്ളിയാന്‍ എന്നിട്ടോ എന്നാണ് പോസ്റ്റിന് ഒരാള്‍ നല്‍കിയ മറുപടി. ഇത്തരത്തില്‍ അനേകം പേരുകളാണ് മലയാളികള്‍ ഈ പോസ്റ്റിന് നിര്‍ദ്ദേശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘മൂത്ത കുട്ടി ആണെങ്കില്‍ ഹെഡ് ലൈറ്റ് എന്ന പേര് വളരെ അനുയോജ്യമായിരിക്കും സേട്ടാ’, ‘കാ ര്‍ തീകായന്‍ (കാ ര്‍ ഇനീഷ്യല്‍ ആണേ)’, ‘സൂര്യയോളിചന്ദ്രപ്പന്‍ ( ഈ പേര് ആണെങ്കില്‍ രാത്രിയും പകലും പേരും വെളിച്ചവും കത്തി നില്‍ക്കും അണയത്തില്ല )’.

‘ഇന്‍വെര്‍ട്ടരേഷ്‌ ( ഫുള്‍ ടൈം വെളിച്ചം ), ഫാഷന്‍ വേണമെങ്കില്‍ ആംറോണ്‍ എന്നിട്ടോ’, ‘പന്തം കുമാര്‍, ബള്‍ബേഷ്, വെളിച്ചപ്പാട്’, ‘മുസ്ലീം ആണേല് ബള്‍ബുദീന്‍ കോയ,
ഹിന്ദു ആണേങ്കിൽ ബള്‍ബേഷ് കുമാറ്, ഇനി അച്ചായനാണേൽ ബള്‍ബൂസ് മത്തായി വിളക്കും കാലേല്‍’, എന്നിങ്ങനെ ചിരിച്ചു രസിക്കാന്‍ പാകത്തിലുള്ള കമന്റുകളാണ് ഈ ഫേസ്ബുക് പോസ്റ്റില്‍ വന്നുകൊണ്ടിരിക്കുന്നത്.