video
play-sharp-fill

കോട്ടയം നഗരത്തിൽ പട്ടാപ്പകൽ യുവതിയുടെ മാല പൊട്ടിച്ചു; പ്രതികളെത്തിയത് നമ്പരില്ലാത്ത ബൈക്കിൽ

കോട്ടയം നഗരത്തിൽ പട്ടാപ്പകൽ യുവതിയുടെ മാല പൊട്ടിച്ചു; പ്രതികളെത്തിയത് നമ്പരില്ലാത്ത ബൈക്കിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ടൗണില്‍ പുളിമൂട് ജംഗ്ഷനു സമീപം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ മാല തട്ടിപ്പറിച്ചു.

കോട്ടയത്ത് ടൗണില്‍ എം.സി റോഡില്‍ ഭീമ ജ്വല്ലറിക്ക് മുന്നിലാണ് ഇന്ന് രാവിലെ കവര്‍ച്ച നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുനക്കരയിലേ അക്കൗണ്ടിംങ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥയായ മറിയപ്പള്ളി സ്വദേശി ശ്രീകുട്ടിയുടെ രണ്ടേകാല്‍ പവന്‍ വരുന്ന താലിമാലയാണ് കവര്‍ന്നത്.

സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടെ ഗതാഗതക്കുരുക്കുമൂലം വേഗത കുറച്ചപ്പോള്‍ പിന്നാലെ ബൈക്കിലെത്തിയ രണ്ട് അംഗ സംഘം ശ്രീകുട്ടിയുടെ കഴുത്തില്‍ നിന്നും മാല തട്ടി പറിക്കുകയായിരുന്നു.

കോട്ടയം വെസ്റ്റ് പോലീസ് ഉടന്‍ സ്ഥലത്തെത്തി. സി.സി ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു.

അഭയം ചാരിറ്റബിള്‍ സൊസൈറ്റി ജീവനക്കാരന്‍ കൈലേഷിന്റെ ഭാര്യയാണ് ശ്രീകുട്ടി.

നാല് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വെസ്റ്റ് എസ്എച്ച് ഒ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങി