പ്രണയം നടിച്ച്‌ 13 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

Spread the love

ഇടുക്കി: പ്രണയം നടിച്ച്‌ 13 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍.

വണ്ടന്മേട് സ്വദേശി പ്രമോദ് ആണ് പിടിയിലായത്. സോഷ്യല്‍ മീഡിയവഴിയാണ് പ്രമോദ് പെണ്‍കുട്ടിയുമായി അടുത്തത്.
വണ്ടിപ്പെരിയാര്‍ ഡൈമുക്ക് സ്വദേശിയായ 13 കാരിയെ മൂന്ന് ദിവസം മുന്‍പാണ് വീട്ടില്‍ നിന്നും കാണാതാവുന്നത്.

തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ സിഐ റ്റി ഡി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ വണ്ടന്മേട് സ്വദേശി പുത്തന്‍വീട്ടില്‍ പ്രമോദ് അറസ്റ്റിലാവുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പീഡന വിവരം പുറത്ത് അറിയുന്നത്.

മൂന്ന് മാസത്തിലേറെയായി സമൂഹ മാധ്യമത്തിലൂടെ പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ച പ്രമോദ്, പ്രണയം നടിച്ച്‌ വീട്ടില്‍ നിന്നും വിളിച്ചിറക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ ബൈക്കില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ്, കുട്ടിയെ സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടുപോയി.

പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കും.