
സ്വന്തം ലേഖകൻ
കുമളി: വണ്ടിപ്പെരിയാർ ഗ്രാമ്പിയിലെ പാറയിടുക്കിൽ ഒളിപ്പിച്ചു വെച്ച ആനക്കൊമ്പ് വനപാലകർ പിടിച്ചെടുത്തു.
ഗ്രാമ്പി ഭാഗത്തുള്ള കൊക്കയിലെ പാറയിടുക്കിലാണ് വലിയ രണ്ട് ആനക്കൊമ്പുകൾ സൂക്ഷിച്ചിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വർഷങ്ങൾ പഴക്കമുള്ള ഇവ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. തിരുവനന്തപുരം പിസിസിഎഫിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഇന്‍റലിജൻസ്, മുണ്ടക്കയം ഫ്ലെയിങ് സ്ക്വാഡ്, മുറിഞ്ഞ പുഴ സ്റ്റേഷനിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് കൊക്കയിൽ ഇറങ്ങി പരിശോധന നടത്തിയത്.
പാറയിടുക്കിൽ ആരും കാണാത്ത വിധം ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു ആനക്കൊമ്പ്. പ്രദേശവുമായി ബന്ധമുള്ളവരാണ് ഇതിനു പിന്നിലെന്നാണ് സംശയിക്കുന്നത്.
പ്രതികളെ സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.