video
play-sharp-fill

കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും എംഎൽമാർക്കായി 80 കോടിമുടക്കി ആഡംബര ഫ്‌ളാറ്റ് നിർമ്മിക്കാനൊരുങ്ങി കേരള സർക്കാർ

കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും എംഎൽമാർക്കായി 80 കോടിമുടക്കി ആഡംബര ഫ്‌ളാറ്റ് നിർമ്മിക്കാനൊരുങ്ങി കേരള സർക്കാർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രളയത്തെ തുടർന്നുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും എംഎൽഎമാർക്കായി ആഡംബര ഫ്‌ലാറ്റ് നിർമ്മാണത്തിന് സർക്കാർ നീക്കം. 80 കോടി ചിലവിൽ 11 നില ഫ്‌ലാറ്റ് പണിയാനാണ് നീക്കം. ഇതിന് സിവിൽ ഏവിയേഷൻ അനുമതി നൽകി. പാളയം എംഎൽഎ ഹോസ്റ്റൽ വളപ്പിലെ പമ്പ ബ്ലോക്ക് ഇടിച്ച് നിരത്തിയാകും പുതിയ ഫ്‌ലാറ്റ് നിർമിക്കുക.ഫ്‌ലാറ്റ് നിർമാണത്തിനെതിരെ കോൺഗ്രസ് നേതാവ് വി എം സുധീരൻ രംഗത്തെത്തി. എംഎൽഎമാരുടെ ഫ്‌ലാറ്റ് നിർമാണം അവസരോചിതമല്ലെന്ന് വി എം സുധീരൻ പറഞ്ഞു.