
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സീരിയൽ നടൻ വലിയശാല രമേശിന്റെ മകന്‍ ഗോകുല്‍ രമേശിനെ വീട്ടിൽ നിന്ന് പുറത്താക്കാനുള്ള നീക്കത്തിന് പിന്തുണ തേടി സിപിഎമ്മിനെ സമീപിച്ച് രമേശിന്റെ രണ്ടാം ഭാര്യയുടെ കുടുംബം.
ചെന്തിട്ട പാര്‍ട്ടി ഓഫീസില്‍ വലിയശാല രമേശിന്റെ രണ്ടാം ഭാര്യയുടെ സഹോദരന്‍ എന്ന് അവകാശപ്പെട്ടാണ് കഴിഞ്ഞ ദിവസം ഒരാള്‍ എത്തിയത്. കോവളത്തെ സിപിഎമ്മുകാരനൊപ്പമായിരുന്നു ഇയാളുടെ വരവ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രമേശിന്റെ വീട്ടില്‍ തന്റെ സഹോദരിക്കാണ് അവകാശമെന്നും അതുകൊണ്ട് മകനെ ഒഴിവാക്കണമെന്നുമായിരുന്നു അഭ്യര്‍ത്ഥന. എന്നാല്‍ ഇത് സിപിഎം പ്രാദേശിക നേതൃത്വം പൂര്‍ണ്ണമായും തള്ളിയതായാണ് സൂചന
മേട്ടുക്കടയിലെ പാര്‍ട്ടി ജില്ലാ കമ്മറ്റി ഓഫീസിന് താഴെയാണ് വലിയശാല രമേശിന്റെ താമസം. ഈ വീടിലെ സംഭവ വികാസങ്ങളെല്ലാം അവിടെയുള്ള എല്ലാ നേതാക്കള്‍ക്കും അറിയാം. അതുകൊണ്ട് തന്നെ കോവളത്തെ പാര്‍ട്ടിക്കാരനൊപ്പം എത്തിയ നേതാവിനെ ചെന്തിട്ട ഓഫീസിലുള്ളവര്‍ നിരാശരാക്കി മടക്കി.
എന്തുവന്നാലും വീട് തൻ്റെ സഹോദരിക്ക് അവകാശപ്പെട്ടതാണെന്ന വാദമാണ് വലിയശാലാ രമേശിന്റെ രണ്ടാം ഭാര്യയുടെ സഹോദരന്‍ ഉന്നയിച്ചത്. എന്നാല്‍ ഇത് സിപിഎം തള്ളി.
വീടും വസ്തുവും രമേശിൻ്റെ മകൻ ഗോകുലിന്റെ പേരിലാണ്.
പിന്നെ എങ്ങനെ അവകാശം മകന് അല്ലാതാകുമെന്നതാണ് ഉയരുന്ന ചോദ്യം.
രമേശിന്റെ കുടുംബത്തിന് രണ്ടു വീടാണുണ്ടായിരുന്നത്. പുന്നയ്ക്കാമുകളിലെ വീട് ആദ്യഭാര്യയുടെ കുടുംബ വസ്തുവായിരുന്നു.
ഈ വീട് നേരത്തെ തന്നെ മകന്റെ പേരിലായിരുന്നു. ഇതിനിടെയാണ് മേട്ടുക്കടയിലെ വീടും ഗോകുലിന്റെ പേരിലേക്ക് മാറ്റിയത്. രണ്ടാം വിവാഹ ശേഷം വലിയശാല രമേശ് അങ്ങനെ ചെയ്തത് ബോധപൂര്‍വ്വമാണെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.