മാതൃഭൂമിയിൽ നിന്ന് വേണുവിനെ പുറത്താക്കി; അശ്ലീല സന്ദേശമയച്ചെന്ന പരാതിയിൽ സഹപ്രവർത്തക ഉറച്ചു നിന്നതോടെ വേണു പടിക്ക് പുറത്ത്; പുറത്താക്കൽ ആഘോഷമാക്കി ദിലീപ് ഫാൻസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മാതൃഭൂമി ന്യൂസില്‍ നിന്ന് അവതാരകന്‍ വേണു ബാലകൃഷ്ണനെ പുറത്താക്കി
രാജി കത്ത് മാനേജ്‌മെന്റിന് കൈമാറി. സഹപ്രവര്‍ത്തകയ്ക്ക് മര്യാദകെട്ട സന്ദേശം അയച്ചതിന് വേണുവിനെ രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് രാജി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാതൃഭൂമി സൂപ്പര്‍ പ്രൈം ടൈമില്‍ കുറെ ദിവസങ്ങളായി വേണു പ്രത്യക്ഷപ്പെട്ടിരുന്നില്ല. വേണു ബാലകൃഷ്ണന്റെ സഹോദരന്‍ ന്യൂസ് ഹെഡ്ഡായിരുന്ന ഉണ്ണി ബാലകൃഷ്ണന്‍ നേരത്തെ രാജിവച്ചിരുന്നു. ഇപ്പോള്‍ രാജീവ് ദേവരാജാണ് ന്യൂസിന്റെ തലപ്പത്ത്.
രാജീവ് കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് വേണുവിന് രാജിവയ്‌ക്കേണ്ടി വന്നത് എന്നറിയുന്നു.
രണ്ടാഴ്ചത്തേയ്ക്കായിരുന്നു സസ്പെന്‍ഷന്‍ എങ്കിലും, പ്രൈം ഡിബേറ്റുകളില്‍ വേണുവിനെ പങ്കെടുപ്പിക്കേണ്ടതില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ തീരുമാനം.
മാധ്യമ പ്രവര്‍ത്തക പരാതി എഴുതി നല്‍കാതിരുന്നിട്ടും നടപടി എടുത്ത ശേഷമാണ് പുറം ലോകത്ത് ഇക്കാര്യം അറിഞ്ഞത്. മുൻപ് ചാനലിലെ മറ്റൊരു അവതാരകനെതിരെ ആരോപണം ഉയര്‍ന്നപ്പോഴും കര്‍ശന നടപടി എടുത്തു. ആ അവതാരകന്‍ ഇന്ന് ചാനലില്‍ ഇല്ല. അന്ന് ആ തീരുമാനം മാതൃഭൂമിയില്‍ വാര്‍ത്തയാവുകയും ചെയ്തു. എന്നാല്‍ അമലിന്റെ കാര്യത്തിലേതിനെ പോലെ പരാതി ഇക്കാര്യത്തില്‍ ഇല്ല.
എന്നാല്‍ മാതൃഭൂമി ചാനലിലെ ജീവനക്കാര്‍ക്കിടയിലെ ചര്‍ച്ചകളിലെ വസ്തുത ആ മാധ്യമ പ്രവര്‍ത്തക വാക്കാല്‍ സമ്മതിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് വേണുവിനെ മാറ്റി നിര്‍ത്തുന്നത്.
സഹപ്രവര്‍ത്തകയായ പെണ്‍കുട്ടിയുടെ സ്ഥിരീകരണത്തിന്റെ അടിസ്ഥാനത്തില്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്നു ദിവസം മുൻപാണ് സംഭവത്തിനാസ്പദമായ സന്ദേശം വേണു യുവതിക്ക് അയച്ചത്.
മോശമായി പെരുമാറിയപ്പോള്‍സഹപ്രവർത്തക തിരികെ രോഷത്തോടെ പ്രതികരിച്ചു. അവര്‍ കായികമായി പ്രതികരിച്ചുവെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നുണ്ട്. ഇതിനൊന്നും സ്ഥിരീകരണമില്ല.
നേരത്തെ മാനേജ്‌മെന്റുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വേണുവിൻ്റെ ജേഷ്ഠന്‍ ഉണ്ണി ബാലകൃഷ്ണനും മാതൃഭൂമി വിട്ടത്.
വേണു ബാലകൃഷ്ണന് പണി കിട്ടുമ്ബോള്‍ സിനിമാ ലോകത്ത് ഒരു വിഭാഗവും ആഘോഷത്തിലാണ്. മുമ്ബ് ദിലീപുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വേണു എടുത്ത നിലപാടും ദിലീപിന്റെ പരസ്യ പ്രതികരണവുമെല്ലാം പലവിധത്തില്‍ ചര്‍ച്ചയായിരുന്നു. ദിലീപിന് പണി കൊടുത്തവര്‍ക്കെല്ലാം പണി കിട്ടുന്നുവെന്ന തരത്തിലാണ് ദിലീപ് ഫാന്‍സിന്റെ പ്രതികരണങ്ങള്‍.
ഇത്തരം പ്രതികരണങ്ങളും മറ്റും ട്രോളുകളായി മാറുന്നത് മാതൃഭൂമിയെ അലോസരപ്പെടുത്തിയിരുന്നു. സഭ്യമായ ഭാഷയിലെങ്കിലും അശ്ലീലത്തിന്റെ അതിര്‍വരമ്പുകള്‍ എല്ലാം ലംഘിക്കുന്ന സന്ദേശമാണ് വേണു മാധ്യമ പ്രവര്‍ത്തകയ്ക്ക് അയച്ചത്.
കുറച്ചു കാലം മാതൃഭൂമിയുടെ ചര്‍ച്ചകളില്‍ നിന്ന് വേണുവിനെ മാറ്റി നിര്‍ത്തിയിരുന്നു. രാഷ്ട്രീയ നിലപാടുകളിലെ കാര്‍ക്കശ്യം മൂലമായിരുന്നു ഇത്. സിപിഎം നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇതെന്ന വാദവും എത്തി. അപ്പോഴും വേണു കരുതലോടെ പ്രതികരണങ്ങളില്‍ നിന്ന് മാറി നിന്നു.
അന്ന് വേണുവിന്റെ ജേഷ്ഠന്‍ കൂടിയായ ഉണ്ണി ബാലകൃഷ്ണനായിരുന്നു ചാനലിലെ മേധാവി. പിന്നീട് രാജീവ് ദേവരാജ് ചാനല്‍ ചുമതലയില്‍ എത്തി. അതിന് ശേഷം റേറ്റിങ് കൂട്ടുകയെന്ന ലക്ഷ്യത്തോടെ വേണുവിനെ മുഖ്യ അവതാരകനാക്കി. ഇതിനിടെയാണ് പുതിയ പ്രശ്നം. ഒന്നിലധികം അനാവശ്യ സന്ദേശങ്ങള്‍ കിട്ടിയതാണ് മാധ്യമ പ്രവര്‍ത്തകയെ ചൊടിപ്പിച്ചത്. ഇത് ചാനലില്‍ പാട്ടായി. ഉടനെ മാനേജ്മെന്റ് അന്വേഷണവും നടത്തി. ഇതിലാണ് വസ്തുതയുണ്ടെന്ന് തിരിച്ചറിഞ്ഞത്.
ഏതായാലും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത വൈറലായത് മാതൃഭൂമി ചാനലിന് തിരിച്ചടിയായിരുന്നു.