ജില്ലയിൽ 14.4 ലക്ഷം പേർ ഒന്നാം ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ചൊവ്വാഴ്ച 5000 പേർ കൂടി ഒന്നാം ഡോസ് സ്വീകരിച്ചു. ഇതോടെ ഒന്നാം ഡോസ് സ്വീകരിച്ചവരുടെ എണ്ണം 14.4 ലക്ഷം ആയി. ഇതോടെ ജില്ലയിൽ 18 വയസിനു മുകളിലുള്ള 14.84 ലക്ഷം പേരിൽ 97 ശതമാനവും ഒന്നാം വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. 6,42,635 (43.3%) പേർ രണ്ടു ഡോസും സ്വീകരിച്ചു. ജില്ലയിലെ എല്ലാ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും ബുധനാഴ്ച (സെപ്റ്റംബർ 22) വാക്സിനേഷൻ നടക്കും. രണ്ടാം ഡോസ് എടുക്കാൻ അർഹരായവർക്ക് കേന്ദ്രങ്ങളിലെത്തി വാക്‌സിൻ എടുക്കാം.