ഒരു യുട്യൂബ് ചാനലും സ്വന്തമായി സൈറ്റുമുണ്ടെന്നു കരുതി വായിൽ തോന്നുന്നത് എല്ലാം വിളിച്ചു പറയരുത്: കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞ് വൈറലാകാൻ നോക്കുന്ന നമോ ടിവിയ്ക്കും ശ്രീജയ്ക്കും എതിരെ കേസ്

ഒരു യുട്യൂബ് ചാനലും സ്വന്തമായി സൈറ്റുമുണ്ടെന്നു കരുതി വായിൽ തോന്നുന്നത് എല്ലാം വിളിച്ചു പറയരുത്: കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞ് വൈറലാകാൻ നോക്കുന്ന നമോ ടിവിയ്ക്കും ശ്രീജയ്ക്കും എതിരെ കേസ്

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: സ്വന്തമായി ഒരു യുട്യൂബ് ചാനലും, ഒരു വെബ് സൈറ്റും സ്വന്തമായുണ്ടെന്നു കരുതി വായിൽ തോന്നുന്നത് എന്തും വിളിച്ചു പറയാമെന്നു കരുതുന്നവർക്കുള്ള പൊലീസിന്റെ പണി വരുന്നു. നമോ ടിവി എന്ന യുട്യൂബ് ചാനലിൽ ഇരുന്ന പച്ചയ്ക്ക് വർഗീയത പറയുകയും, കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറയുകയും ചെയ്യുന്ന അവതാരക ശ്രീജയ്‌ക്കെതിരെയാണ് പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

യൂ ട്യൂബ് ചാനൽ വഴി വിദ്വേഷ പ്രചരണം നടത്തുകയും, കേട്ടാൽ അറയ്ക്കുന്ന തെറി പറയുകയും ചെയ്ത നമോ ടിവിയിലെ അവതാരക ശ്രീജയ്‌ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദ്വേഷം വളർത്തുന്ന തരത്തിൽ വർഗീയ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലാണ് ഇപ്പോൾ കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാനൽ ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവർക്കെതിരെ 153 എ വകുപ്പ് പ്രകാരം ആണ് കേസെടുത്തത്. വർഗീയ പരാമർശങ്ങൾ അടങ്ങിയ വാർത്തകളാണ് തുടർച്ചയായി നമോ ടിവി പ്രചരിപ്പിച്ചത്. ഇതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്ന് രംഗത്തെത്തിയിരുന്നു.