
സ്വന്തം ലേഖകന്‍
മലപ്പുറം: ഹരിതയ്ക്കെതിരെ എടുത്ത തിരുത്തല്‍ നടപടികളില്‍ മാറ്റമില്ലെന്നും പാണക്കാട് തങ്ങളുടെ തീരുമാനം അന്തിമമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി. തീരുമാനം കൂട്ടായി എടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പി. കെ നവാസിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഹരിത മുന്‍ ഭാരവാഹികള്‍ രംഗത്ത് വന്നിരുന്നു. നവാസ് നടത്തിയത് ലൈംഗിക അധിക്ഷേപം തന്നെയെന്ന് മുന്‍ ഭാരവാഹികള്‍ പറഞ്ഞു. പി. കെ നവാസിന്റെ വിവാദ പരാമര്‍ശം അവര്‍ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതി നല്കിയ ഘട്ടത്തില്‍ ഹരിതയെ പിന്തുണച്ച എം.കെ.മുനീര്‍ എംഎല്‍എ കഴിഞ്ഞദിവസം നിലപാട് മാറ്റി. ഉന്നതാധികാര സമിതി എടുത്ത തീരുമാനം അന്തിമമാണെന്നും പൊതുസമൂഹം പല രീതിയില്‍ ഈ വിഷയം ചര്‍ച്ച ചെയ്താലും പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ നിലപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.