play-sharp-fill
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജി വച്ചേക്കും; ഹൈക്കമാന്‍ഡ് രാജി ആവശ്യപ്പെട്ടതായി സൂചന; അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനെ സമീപിച്ചത് നാല്പ്പത് എംഎല്‍എമാര്‍; നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വേദിയാകാനൊരുങ്ങി പഞ്ചാബ്

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജി വച്ചേക്കും; ഹൈക്കമാന്‍ഡ് രാജി ആവശ്യപ്പെട്ടതായി സൂചന; അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനെ സമീപിച്ചത് നാല്പ്പത് എംഎല്‍എമാര്‍; നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വേദിയാകാനൊരുങ്ങി പഞ്ചാബ്

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജി വച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് നാല്പ്പത് എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. ഇതില്‍ നാല് മന്ത്രിമാരും ഉള്‍പ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ഹൈക്കമാന്‍ഡ് രാജി ആവശ്യപ്പെട്ടതായാണ് സൂചന.

ഇന്ന് അഞ്ച് മണിക്ക് നടക്കാനിരിക്കുന്ന നിയമസഭാ കക്ഷി യോഗത്തിന് മുന്‍പ് രാജി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സോണിയഗാന്ധിയുമായി അമരീന്ദര്‍ ഫോണില്‍ സംസാരിച്ചതായാണ് വിവരം. പാര്‍ട്ടിയില്‍ താന്‍ മൂന്നാം തവണയാണ് അപമാനിക്കപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയുടെ ജനപ്രീതിയില്‍ ഇടുവുണ്ടായിട്ടുണ്ടെന്നും അമരീന്ദര്‍ സിംഗിനെ മുന്നില്‍ നിര്‍ത്തി നിയമസഭാ തെരഞ്ഞെടുപ്പ് നേരിട്ടാല്‍ പരാജയപ്പെട്ടേക്കാം എന്നും വിലയിരുത്തലുണ്ട്. ഡിസിസി അദ്ധ്യക്ഷനായി നവജ്യോത് സിംഗ് സിദ്ദു എത്തിയതിന് ശേഷമാണ് അമരീന്ദറിനെതിരായ നിര്‍ണ്ണായക നീക്കമെന്നതും ശ്രദ്ധേയമാണ്.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം തുടരുന്നതില്‍ ആശങ്ക അറിയിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കര്‍ഷക സമരം പഞ്ചാബിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതായി അദ്ദേഹം ആരോപിച്ചത് വിവാദമായിരുന്നു.