മിനിമം വേജസ് അനുവദിക്കണം: സ്റ്റീഫൻ ജോർജ് എക്‌സ്.എം എൽ.എ
കോട്ടയം : കേരള ജലവിഭവ വകുപ്പിലെ കരാർ തൊഴിലാളികൾക്ക് ഗവൺമെൻറ് അംഗീകരിച്ച മിനിമം കൂലി ആയ 690 രൂപ അനുവദിക്കണമെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ആവശ്യപെട്ടു
കേരളത്തിലെ ജലവിഭവ വകുപ്പ് കരാർ തൊഴിലാളി യൂണിയൻ സംസ്ഥാന കൺവൻഷൻ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ജോസഫ് ചാമക്കാല അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിൾ എം എൽ എ. മുഖ്യ പ്രഭാഷണം നടത്തി. കേരള കോൺഗ്രസ്സ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജോസ് ടോം, കേരള കോൺഗ്രസ് എം സംസ്ഥാന മീഡിയ കോർഡിനേറ്റർ വിജി എം തോമസ്, കെ ടി യു സി (എം)സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തൻകാല, കർഷക യൂണിയൻ കോട്ടയം ജില്ലാ പ്രസിഡണ്ട് മാത്തച്ചൻ പ്ലാത്തോട്ടം, കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് ജോജി കുറത്തിയാടെൻ, മോൻസി മാളിയേക്കൽ, ചിനിക്കുഴി രാധാകൃഷ്ണൻ, റെക്‌സൺ തിരുവാർപ്പ്, സനീഷ് കല്ലറ തുടങ്ങിയവർ പ്രസംഗിച്ചു.
Third Eye News Live
0