video
play-sharp-fill

1 C
Alba Iulia
Friday, May 16, 2025
HomeUncategorizedപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ വിശേഷാൽ പൂജയും പായസ്സ വിതരണവും നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ വിശേഷാൽ പൂജയും പായസ്സ വിതരണവും നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71 -ാം ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ ആരാധനാലയങ്ങളിൽ ഇന്ന് പ്രത്യേക പൂജകളും, പ്രാർത്ഥനയജ്ഞങ്ങളും നടക്കുന്നതിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ വിശേഷാൽ പൂജ നടത്തി.

ക്ഷേത്രം മേൽശാന്തിയുടെ പക്കൽ നിന്നും സംസ്ഥാന വക്താവ് അഡ്വ.എം.കെ നാരായണൻ നമ്പൂതിരി പ്രസാദം ഏറ്റൂവാങ്ങി. തുടർന്ന് തിരുനക്കര ടാക്‌സി സ്റ്റാൻഡിന് സമീപത്ത് വെച്ച് പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് പായസ്സ വിതരണവും നടത്തി.
കോവിഡ് ന്റെ പശ്ചാത്തലത്തിൽ നിരവധി വെല്ലുവിളികൾ നേരിടുന്ന ഈ കാലത്തും പൊതുജനങ്ങൾക്ക് സ്വീകാര്യപ്രദമായ നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് സുഗമമായഭരണം നടത്താൻ ഇനിയും മുൻപ്പോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കഴിയട്ടെയെന്നും, അതിനായി ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും പ്രാർത്ഥനയും, പിന്തുണയും ഉണ്ടാകണമെന്ന് പായസ്സ വിതരണം ഉത്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ജന:സെക്രട്ടറി അഡ്വ. ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് അനിൽകുമാർ ടി.ആർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ. നോബിൾമാത്യു, ജില്ലാ ജന:സെക്രട്ടറി ലിജിൻ ലാൽ, മേഖലാ സെക്രട്ടറി ടി.എൻ ഹരികുമാർ, ജില്ലാ വൈ. പ്രസിഡന്റ് മാരായ കെ.പി ഭുവനേഷ്, റീബാ വർക്കി, സംസ്ഥാന സമിതി അംഗം തോമസ് ജോൺ, സംസ്ഥാന കൗൺസിൽ അംഗം സി.എൻ സുബാഷ്, കുസുമാലയം ബാലകൃഷ്ണൻ, യുവമോർച്ച സംസ്ഥാന വൈ. പ്രസിഡന്റ് അഖിൽ രവീന്ദ്രൻ, ജില്ലാ പ്രസിഡന്റ് സോബിൻലാൽ, നിയോജക മണ്ഡലം ജന:സെക്രട്ടറി വി പി മുകേഷ്, ജില്ലാ കമിറ്റി അംഗം ബിനു ആർ. വാര്യർ, കർഷകമോർച്ച ജില്ലാ ജന.സെക്രട്ടറി നന്ദൻ നട്ടാശ്ശേരി, മീഡിയാ സെൽകൺവീനർ ഹരി കിഴക്കേക്കുറ്റ്, നിയോജക മണ്ഡലം ഭാരവഹികളായ സന്തോഷ് ടി.ടി, സിന്ധു അജിത്ത്, സുരേഷ് ശാന്തി, വിനു ആർ മോഹൻ തുടങ്ങിയവർ സംസാരിച്ചു.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments