പ്ലസ് വണ്‍ പരീക്ഷ നടപ്പാക്കാന്‍ സുപ്രീം കോടതി അനുമതി; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടപ്പാക്കാം; എല്ലാ സ്‌കൂളുകളും പൊതുജനങ്ങളുടെ ഉള്‍പ്പെടെ സഹകരണത്തോടെ അണുനശീകരണം നടത്തും

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി അനുമതി നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്താം എന്ന് സുപ്രീം കോടതി വ്യക്തമാക്കി. നീറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ സര്‍ക്കാര്‍ വിജയകരമായി നടത്തിയെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, ഉത്തരവ് ലഭിച്ചാലുടന്‍ സ്‌കൂളുകള്‍ അണുവിമുക്തമാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ഇതിന് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. പുതിയ ടൈം ടേബിള്‍ ഉടന്‍ പുറത്തിറക്കുമെന്നും ഇതിനനുസരിച്ചാവും പരീക്ഷ നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ലസ് വണ്‍ പരീക്ഷ നടത്തരുതെന്ന് കാണിച്ചുള്ള ഹര്‍ജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും അറിയിച്ചു. കുട്ടികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ പത്താം ക്ലാസ് പൊതുപരീക്ഷ നടത്തിയ മാതൃകയില്‍ തന്നെയാവും പ്ലസ് വണ്‍ പരീക്ഷയും നടപ്പിലാക്കുക.