കോട്ടയം നഗരത്തിലെ അനാശാസ്യ ഇടനിലക്കാരനായ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍; ലൈംഗിക തൊഴിലാളികളായ സ്ത്രീകള്‍ അഭയകേന്ദ്രങ്ങളിലേക്ക് മാറണം; ഇല്ലാത്ത പക്ഷം കര്‍ശന നടപടിയെന്ന് പൊലീസ്; തീയറ്റർ റോഡ് അനാശാസ്യക്കാർ കൈയ്യടക്കിയെന്ന് തേർഡ് ഐ ന്യൂസ് വാർത്ത പുറത്തുവിട്ട് മിനിറ്റുകൾക്കകം പൊലീസ് പരിശോധന

Spread the love

തേര്‍ഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: നഗരത്തിലെ അനാശാസ്യ ഇടനിലക്കാരനായ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍. കോട്ടയം ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ ഓട്ടോ ഡ്രൈവര്‍.

ഇയാളുടെ പക്കല്‍ വാഹനത്തിന്റെ രേഖകളോ ഡ്രൈവിംഗ് ലൈസന്‍സോ ഉണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത ഓട്ടോറിക്ഷ വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ലൈംഗിക തൊഴിലാളികളായ സ്ത്രീകള്‍ക്ക് അഭയകേന്ദ്രത്തിലേക്ക് മാറാമെന്നും ഇല്ലാത്ത പക്ഷം കേസ് എടുത്ത് നടപടി എടുക്കുമെന്നും പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തിൽ  ക്രിമിനലുകളും, അനാശാസ്യക്കാരും, അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവരും അഴിഞ്ഞാടുകയാണെന്നും. സ്ത്രീകൾക്കും കുട്ടുകൾക്കുമടക്കം വഴനടക്കാൻ സാധിക്കുന്നില്ലന്നും തേർഡ് ഐ ന്യൂസ് വാർത്ത നല്കിയിരുന്നു.

തീയറ്റര്‍ റോഡില്‍ നൂറുകണക്കിന് ആളുകളാണ് ദിവസവും കടന്നു പോകുന്നത്. ഇവിടെയാണ് ലൈംഗിക തൊഴിലാളികളും പോക്കറ്റടിക്കാരും പിടിച്ചു പറിക്കാരും അലഞ്ഞു തിരിഞ്ഞ് നടക്കുന്നത്.

ഇതുവഴി കടന്നു പോകുന്ന സാധാരണക്കാരായ ആളുകളെ ആക്രമിക്കുന്നതും, പോക്കറ്റടിക്കുന്നതും, പിടിച്ചുപറിക്കുന്നതും, അസഭ്യം പറയുന്നതും ഇവിടെ നിത്യസംഭവമായി മാറുകയാണ്. കോട്ടയം നഗരത്തിലെ മിനി ബോംബെയായി തീയേറ്റര്‍ റോഡ് മാറുകയാണെന്ന് തേര്‍ഡ് ഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പൊലീസിന്റെ ദ്രുതഗതിയിലുള്ള നടപടി.

പട്ടാപ്പകല്‍ പോലും പിടിച്ചു പറിക്കാരും മോഷ്ടാക്കളും അലഞ്ഞു തിരിയുന്ന കേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയ്ക്കു സമീപത്തെ ഇടവഴിയാണ് ഇപ്പോള്‍ സാമൂഹ്യ വിരുദ്ധ സംഘങ്ങളുടെ പ്രവര്‍ത്തിക്കുന്നത്.

നേരത്തെ തീയറ്റര്‍ റോഡില്‍ തീയറ്ററുകള്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് തിരക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഈ സാമൂഹ്യ വിരുദ്ധരുടെ ശല്യം അത്രത്തോളം രൂക്ഷമായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ സാമൂഹ്യ വിരുദ്ധരാണ് ഈ സ്ഥലം വാഴുന്നത്.