കെ.പി. അനില്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വച്ചു; ആപ്പീസിന്റെ മുന്നില്‍ മുടി മുറിക്കാന്‍ നിന്നില്ല; പുതിയ നേതൃത്വം മുഖം നോക്കി നീതി നടപ്പാക്കുന്നവര്‍; പിന്നില്‍ നിന്നുള്ള കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല

കെ.പി. അനില്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വച്ചു; ആപ്പീസിന്റെ മുന്നില്‍ മുടി മുറിക്കാന്‍ നിന്നില്ല; പുതിയ നേതൃത്വം മുഖം നോക്കി നീതി നടപ്പാക്കുന്നവര്‍; പിന്നില്‍ നിന്നുള്ള കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍ കുമാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിവിട്ടു. ”ഗ്രൂപ്പില്ലാതെ യൂത്ത് കോണ്‍ഗ്രസിനെ നയിച്ച ആളാണ് ഞാന്‍. നിര്‍വ്വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും പരാതി പറഞ്ഞില്ല. വി.എം സുധീരനും മുല്ലപ്പള്ളിക്കും ഒപ്പം അടിയുറച്ച് നിന്നു. 2021ല്‍ സീറ്റ് തരുമെന്ന് എല്ലാ നേതാക്കളും പറഞ്ഞു. ഞാന്‍ ആപ്പീസിന്റെ മുന്നില്‍ മുടി മുറിക്കാന്‍ നിന്നില്ല.2016ല്‍ കൊയിലാണ്ടിയില്‍ സീറ്റ് നിഷേധിച്ചപ്പോഴും പ്രതിഷേധത്തിന് വന്നില്ല.” അനില്‍ കുമാര്‍ പറഞ്ഞു.

43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച അനില്‍ കുമാര്‍ പുതിയ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ചാനലില്‍ സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് തനിക്കെതിരെ നടപടി എടുത്തതെന്നും പതിനൊന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കിയിട്ടും പ്രതികാര നടപടിയുമായി നേതൃത്വം മുന്നോട്ട് പോയെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തതിന് മുന്‍ എംഎല്‍എ കെ.ശിവദാസന്‍ നായരേയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറിനേയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്‌പെന്റ് ചെയ്തിരുന്നു.