Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: പവിഴപ്പുറ്റുകളുടെ സംരക്ഷണം സംബന്ധിച്ച മൂന്നാമത് അന്താരാഷ്ട്ര സമ്മേളനത്തിന് ഇന്ന് തിരിതെളിയിക്കും. ദ്വീപുകളുടെ നിലനിൽപ്പിനായി പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിനായി നയങ്ങളും, മാർഗ്ഗങ്ങളും ആവിഷ്‌കരിക്കുകയെന്ന വിഷയത്തെ ആസ്പദമാക്കിയാണ് സ്റ്റാപ്‌കോർ-2018 നടക്കുക. ഒക്ടോബർ 22 മുതൽ 24 വരെ ലക്ഷദ്വീപിലെ ബങ്കാരം ദ്വീപിലാണ് സ്റ്റാപ്‌കോർ 2018 നടക്കുക. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ കീഴിലുള്ള സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സഹായത്തോടെ ലക്ഷദ്വീപ് കാലാവസ്ഥാ, വനം വകുപ്പാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 77 പ്രതിനിധികളാകും സമ്മേളനത്തിൽ പങ്കെടുക്കുക. ആഗോളതാപനമുൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ പവിഴപ്പുറ്റുകളിൽ വരുത്തുന്ന സ്വാധീനത്തെക്കുറിച്ച് വിലയിരുത്തുന്നതിനായി 1998 ലാണ് സ്റ്റാപ്‌കോർ ആവിഷ്‌കരിച്ചത്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രി ഡോ. ഹർഷ് വർദ്ധൻ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയാകും.