
സ്വന്തം ലേഖകൻ
സ്പെയിൻ : ലൈംഗിക അതിപ്രസരം നിറഞ്ഞ സാത്താനിക്- ഇറോട്ടിക് നോവലിസ്റ്റായ സില്‍വിയ കബല്ലോളിനെ വിവാഹം ചെയ്യാന്‍ സ്പാനിഷ് ബിഷപ് സേവ്യര്‍ നോവല്‍, സ്ഥാനം രാജിവച്ചു. സില്‍വിയയുമായി ബിഷപ് ഒരുമിച്ചു ജീവിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്ത റിലീജിയന്‍ ഡിജിറ്റല്‍ എന്ന വെബ് പോര്‍ട്ടലാണ് പുറത്തുവിട്ടത്.
വിവാഹ മോചിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് സില്‍വിയ. 41 വയസ്സുള്ള സേവ്യര്‍ സ്‌പെയിനിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായിരുന്നു. 2010ല്‍ ആണ് കാറ്റലോണിയന്‍ സോള്‍സോനയിലെ ബിഷപ്പായി സേവ്യര്‍ സ്ഥാനം ഏല്‍ക്കുന്നത്. സ്വവര്‍ഗ അനുരാഗികളുടെ പരിവര്‍ത്തന ചികിത്സയിലും ബാധ ഒഴിപ്പിക്കല്‍ ക്രിയകളിലും പേര് കേട്ടയാളാണ് ബിഷപ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം തീര്‍ത്തും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജി വച്ചതെന്ന് ബിഷപ് വിശദീകരിച്ചു. വിവാഹം ചെയ്യാന്‍ ബിഷപ്പ് രാജി വച്ചത് സഭയ്ക്കുള്ളില്‍ പുതിയ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്.