എസി മുറിയിലിരുന്ന് ആജ്ഞാപിക്കുന്ന മന്ത്രിമാരും ഐ.പി.എസുകാരും അറിയുന്നില്ല ഈ പാവങ്ങളുടെ കഷ്ടപ്പാട്
സ്വന്തം ലേഖകൻ
ശബരിമല: ശബരിമല നടതുറന്നതുമുതൽ പൊലീസ് ശബരിമലയിൽ നിതാന്ത ജാഗ്രത തുടരുകയാണ്. എസി മുറിയിലിരുന്ന് ആജ്ഞാപിക്കുന്ന മന്ത്രിമാരും ഐ.പി.എസുകാരും അറിയുന്നില്ല ഈ പാവങ്ങളുടെ കഷ്ടപ്പാട്. വിശ്വാസികൾക്കും നിയമത്തിനും ഇടയിൽപ്പെട്ട് ബുദ്ധിമുട്ടുന്നത് പാവം പോലീസുകാരാണെന്ന് കാണിച്ച് മുണ്ടക്കയം സ്വദേശിയായ പോലീസുകാരൻ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. വെള്ളം കുടിക്കാനോ വിശ്രമിക്കാനോ പോലും തങ്ങൾക്കാവുന്നില്ലെന്ന് ഷൈജുമോൻ എന്ന പോലീസുകാരൻ പറയുന്നു. ഈ രാഷ്ട്രീയ കലാപത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് ഞങ്ങൾ പോലീസുകാരാണെന്നും ഷൈജുമോന്റെ വാക്കുകൾ.
പോസ്റ്റിൻറെ പൂർണ്ണ രൂപം വായിക്കാം:
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ മുതൽ അഞ്ചു മണിക്കൂർ വെള്ളം കുടിക്കാനോ, ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയ പോലീസുകാരുടെ അവസ്ഥ ദയനീയമാണ്.. ഈ രാഷ്ട്രീയ, കലാപ നാടകത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതവരാണ്, അയ്യനോട് അടിയുറച്ച ഭക്തിയുണ്ടായിട്ടും നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്നവരും അതിലുണ്ട്.. സ്വാമി ശരണം.