video
play-sharp-fill

1 C
Alba Iulia
Friday, May 16, 2025
Homeflashഅഞ്ചു പേർ കൂട്ടം കൂടി നിന്നതിൻ്റെ പിഴയൊടുക്കാൻ വന്ന യുവാവ് കണ്ടത് കോടതി വരാന്തയിൽ പെരുന്നാളിൻ്റെ...

അഞ്ചു പേർ കൂട്ടം കൂടി നിന്നതിൻ്റെ പിഴയൊടുക്കാൻ വന്ന യുവാവ് കണ്ടത് കോടതി വരാന്തയിൽ പെരുന്നാളിൻ്റെ തിരക്ക്; കോടതി വരാന്തയിൽ നൂറു പേർ നിന്നാലും നടപടിയില്ല; കോട്ടയത്ത് കോടതിയുടെ അദാലത്തിൽ പങ്കെടുക്കാൻ തിങ്ങിക്കൂടിയത് നൂറുകണക്കിന് ആളുകൾ; നടപടിയെടുക്കാതെ അധികൃതർ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: അഞ്ചു പേരിൽ കൂടുതൽ റോഡിൽ ഒന്നിച്ച് നിന്നാൽ നടപടിയെടുക്കുന്ന കോടതിയ്ക്കും സർക്കാരിനും കോടതി വരാന്തയിൽ നൂറിലേറെപ്പേർ മാനദണ്ഡങ്ങലെല്ലാം ലംഘിച്ച് ഒന്നിച്ച് നിന്നിട്ടും നടപടിയില്ല. കോട്ടയം ജുഡീഷ്യൾ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിനു മുന്നിലാണ് അദാലത്തിന്റെ പേരിൽ നൂറുകണക്കിന് ആളുകൾ ഒന്നിച്ച് കൂടിയത്.

കൊവിഡ് മാനദണ്ഡങ്ങളും, ഗതാഗത നിയമലംഘനങ്ങളും ലംഘിച്ചവർക്കുള്ള ഒറ്റത്തവണ തീർപ്പാക്കലിന്റെ ഭാഗമായാണ് അദാലത്ത് നടത്തിയത്. ഈ അദാലത്തിൽ പങ്കെടുക്കാനാണ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ച്, ഇടുങ്ങിയ കോടതി വരാന്തയിൽ നൂറുകണക്കിന് ആളുകൾ ഒന്നിച്ചു കൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച രാവിലെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് നൂറുകണക്കിന് ആളുകൾ ഒന്നിച്ച് കൂടിയത്. കൊവിഡ് ലോക്ക് ഡൗണും മാനദണ്ഡങ്ങളും ലംഘിച്ചവർക്കുള്ള പിഴയാണ് ഒറ്റത്തവണയായി അടച്ചു തീർക്കാൻ കോടതിയിൽ അദാലത്ത് സംഘടിപ്പിച്ചത്.

കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസെടുത്തവർത്തന്നെയാണ് ഇപ്പോൾ കോടതി വരാന്തയിൽ കോവിഡ് മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ച് കൂടി നിൽക്കുന്നതെന്നതാണ് ഏറെ രസകരം.

റോഡിൽ അഞ്ചു പേർ ഒന്നിച്ച് കൂടിയാൽ കേസെടുക്കുന്ന കോടതിയും പൊലീസുമാണ് കൺമുന്നിൽ നൂറുകണക്കിന് ആളുകൾ ഒന്നിച്ച് കൂടിയതിന് എതിരെ നടപടിയെടുക്കാത്തത്.

നൂറുകണക്കിന് ആളുകൾ ഒന്നിച്ച് കൂടുന്നതിന് അക്ഷരാർത്ഥത്തിൽ ഇടയാക്കിയത് കോടതിയിലെ ജീവനക്കാർ തന്നെയാണ്. ഈ ജീവനക്കാർ തന്നെയാണ് മാനദണ്ഡങ്ങളൊന്നുമില്ലാതെ ആളുകൾ കൂടുന്നതിനും ഇടയാക്കിയിരിക്കുന്നത്.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments