play-sharp-fill
ദർശനത്തിന് അനുമതി തേടി കോട്ടയം കറുകച്ചാൽ സ്വദേശിനി ബിന്ദുവും ശബരിമലയിലേയ്ക്ക്; സംരക്ഷണം ആവശ്യപ്പെട്ട് യാത്രാമധ്യേ എരുമേലി സ്റ്റേഷനിലെത്തി

ദർശനത്തിന് അനുമതി തേടി കോട്ടയം കറുകച്ചാൽ സ്വദേശിനി ബിന്ദുവും ശബരിമലയിലേയ്ക്ക്; സംരക്ഷണം ആവശ്യപ്പെട്ട് യാത്രാമധ്യേ എരുമേലി സ്റ്റേഷനിലെത്തി

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമല ദർശനത്തിനായി അനുമതി തേടി മറ്റൊരു യുവതി കൂടി രംഗത്ത്. കോട്ടയം കറുകച്ചാൽ സ്വദേശിനി ബിന്ദു ആണ് എരുമേലി പോലീസ് സ്റ്റേഷനിൽ സുരക്ഷാ അനുമതി തേടിയെത്തിയത്.ദർശനത്തിന് സംരക്ഷണം വേണമെന്നാണ് പോലീസിനോട് യുവതി ആവശ്യപ്പെട്ടത്. എന്നാൽ പോലീസിന്റെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സുരക്ഷ സംബന്ധിച്ച് ചര്ച്ച നടത്തുകയാണ്. ഇതിനിടെ സന്നിധാനത്ത് ഇന്ന് നടയടക്കും. ഇന്ന് ഏഴുമണി മുതൽ ഭക്തരെ മല കയറാൻ അനുവദിക്കില്ലെന്നാണ് സൂചനകൾ. നിലയ്ക്കൽ ഉൾപ്പടെ നാലിടത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരുകയാണ്. തുലാമാസ പൂജയുടെ അവസാന നാളായ ഇന്ന് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.