
പ്രഭാത സവാരിക്കിറങ്ങിയവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി; കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറടക്കം മൂന്ന് പേര്‍ മരിച്ചു
സ്വന്തം ലേഖകന്‍
കൊച്ചി: എറണാകുളം പഴങ്ങനാട് ഷാപ്പുംപടിയില്‍ രോഗിയുമായി പോയ കാര്‍ നിയന്ത്രണം തെറ്റി പ്രഭാത സവാരിക്കിറങ്ങിയവരുടെ മേല്‍ ഇടിച്ചുകയറി രണ്ട് സ്ത്രീകള്‍ മരിച്ചു. പഴങ്ങനാട് സ്വദേശികളായ സുബൈദ, നസീമ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രോഗിയായ ഡോക്ടര്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നും മരിച്ചു. കാറില്‍ ആശുപത്രിയിലേക്ക കൊണ്ടുപോയ ഡോക്ടര്‍ സ്വപനയാണ് ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം.
എറണാകുളം പഴങ്ങനാടിനു സമീപം ഇന്ന് രാവിലെ ആറോടെയായിരുന്നു.അപകടം.അപകടത്തില്‍ പരിക്കേറ്റ മറ്റു രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതില്‍ ഒരാളുടെ കാല്‍ ഒടിയുകയും മറ്റൊരാള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.ഇവര്‍ രണ്ടു പേരും അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0