തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്തെ 28 എസ്.ഐമാരെ സ്ഥലം മാറ്റി ഉത്തരവ്. പബ്ലിക്ക് ഗ്രൗണ്ടിലാണ് സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങിയതെങ്കിലും, ഈ എസ്.ഐമാരിൽ പലരും ആരോപണ വിധേയരാണ് എന്നാണ് ലഭിക്കുന്ന സൂചന.
പലരെയും നിലവിൽ അവർ ജോലി ചെയ്യുന്ന ജില്ലയ്ക്കു പുറത്തേയ്ക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ടയിൽ നിന്നും എറണാകുളത്തേയ്ക്ക് ഒരാളെയും, ഇടുക്കിയിൽ നിന്നും കൊല്ലത്തേയ്ക്ക് നാലു പേരെയും, എറണാകുളത്തു നിന്നും പത്തനംതിട്ടയിലേയ്ക്ക് ഒരാളെയും സ്ഥലം മാറ്റിയിട്ടുണ്ട്.’
തിരുവനന്തപുരം റൂറലിൽ നിന്നും നാലു പേരെയാണ് കോട്ടയത്തേയ്ക്കു സ്ഥലം മാറ്റിയിരിക്കുന്നത്. കൊല്ലം സിറ്റിയിൽ നിന്നും ആറു പേരെയും, കൊല്ലം റൂറലിൽ നിന്നും അഞ്ചു പേരെയും ഇടുക്കിയിലേയ്ക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
പത്തനംതിട്ടയിൽ നിന്നും അഞ്ചു പേരെ എറണാകുളം റൂറലിലേയ്ക്കു സ്ഥലം മാറ്റിയിട്ടുണ്ട്. എറണാകുളം റൂറലിൽ നിന്നും രണ്ടു പേരെയാണ് പത്തനംതിട്ടയിലേയ്ക്കു സ്ഥലം മാറ്റിയിരിക്കുന്നത്.
പബ്ലിക്ക് ഗ്രൗണ്ടിലാണ് സ്ഥലം മാറ്റമെന്നു ഉത്തരവിൽ പറയുന്നുണ്ടെങ്കിലും അച്ചടക്ക നടപടിയ്ക്കു തുല്യമാണ് സ്ഥലം മാറ്റം എന്നാണ് സൂചന. പട്ടികയിൽ ഉൾപ്പെട്ട പല ഉദ്യോഗസ്ഥരും നേരത്തെ തന്നെ